കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ ഫണ്ടിലേക്ക്‌ സര്‍ക്കാര്‍ വിഹിതമില്ല

  • By Super
Google Oneindia Malayalam News

കോഴിക്കോട്‌: സംസ്ഥാനത്ത്‌ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയിട്ട്‌ ഒമ്പത്‌ മാസമായിട്ടും സര്‍ക്കാര്‍ വക ഒരു രൂപപോലും ഫണ്ടിലേക്ക്‌ ഇതുവരെ എത്തിയിട്ടില്ല. പെന്‍ഷന്‍ ഫണ്ടിലേക്ക്‌ അടക്കേണ്ട തുക കുടിശ്ശികയായി നീണ്ടു പോവുന്നത്‌ ജീവനക്കാര്‍ക്കും സര്‍ക്കാറിനും ഒരു പോലെ ബാധ്യതയാകുന്നു.

2013 ഏപ്രില്‍ ഒന്നു മുതലാണ്‌ കേരളത്തില്‍ സ്‌റ്റാറ്റിയൂട്ടറിപെന്‍ഷനു പകരം പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കിയത്‌. ഏപ്രില്‍ മുതല്‍ സര്‍വിസില്‍ വേശിക്കുന്നവര്‍ക്കാണ്‌ ഇത്‌ ബാധകം. അടിസ്ഥാനശമ്പളം, ഡി എ എന്നിവ ചേരുന്ന തുകയുടെ 10 ശതമാനം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മാസംതോറും പിടിചെടുത്ത്‌ പെന്‍ഷന്‍ഫണ്ടില്‍ അടയ്‌ക്കണം. ജിവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിചെടുക്കുന്ന അതേ തുക സര്‍ക്കാറും ഫണ്ടില്‍ നിക്ഷേപിക്കണം എന്നതാണ്‌ വ്യവസ്ഥ. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഫണ്ടിലേക്ക്‌ ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ല.

പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളിലെല്ലാം പദ്ധതി പ്രതിസന്ധിയിലാണെന്നതാണ്‌ ജീവനക്കരെ ആശങ്കപെടുത്തുന്നത്‌. കേന്ദ്രസര്‍ക്കാര്‍ 2004 ഏപ്രില്‍ ഒന്നു മുതല്‍ പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കിയിട്ടുണ്ട്‌. കേന്ദ്രജീവനക്കാരില്‍ നിന്നും പെന്‍ഷന്‍ തുക കൃത്യമായി പിടിചെടുക്കുന്നുണ്ട്‌. സര്‍ക്കാറിന്റെ വിഹിതവും കൃത്യമായി അടയ്‌ക്കുന്നുമുണ്ട്‌. എന്നാല്‍ 2004 ല്‍ തന്നെ പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങളിലെ സ്ഥിതി പരിതാപകരമാണ്‌.

No government contribution in pensioner's fund.

ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍ വിഹിതമായി ഈടാക്കേണ്ട തുക പിടിച്ചെടുക്കാത്തതിനെ തുടര്‍ന്ന്‌ പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കിയ ശേഷം സര്‍വീസില്‍ പ്രവേശിച്ച 20,000 ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച ആശങ്കതുടരുകയാണ്‌. ഇത്തരം ആശങ്കകള്‍
നിലനില്‍ക്കേയാണ്‌ സര്‍ക്കാറിന്റെ കണ്ണുവെട്ടിച്ചുകളി. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍ വിഹിതമായി ഈടാക്കേണ്ട തുക
പിടിച്ചെടുക്കാത്തതിനെ തുടര്‍ന്ന്‌ പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കിയ ശേഷം സര്‍വീസില്‍ പ്രവേശിച്ച 20,000 ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച ആശങ്കതുടരുകയാണ്‌. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കേയാണ്‌ സര്‍ക്കാറിന്റെ കണ്ണുവെട്ടിച്ചുകളി.

English summary
Report said government has not paid its contribution to pensioner's fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X