കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊറോണ'യെ കുറിച്ച് തമാശ വേണ്ട, പോസ്റ്റുകൾ പങ്കുവെച്ചാൽ പണികിട്ടും; പ്രചരണത്തിലെ സത്യാവസ്ഥ ഇതാണ്

Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിസന്ധിയിൽ വിറച്ച് നിൽക്കുകയാണ് ലോകം. വൈറസ് വ്യാപനത്തെ നേരിടാൻ പല നാടുകളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനം വീടുകളിൽ ഇരിക്കാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ചിരി പരത്തുന്ന നിരവധി പോസ്റ്റുകളും പങ്കുവെയ്ക്കപ്പെടുന്നുണ്ട്. കൊറോണ വൈറസിനെ കുറിച്ചും നിലവിലെ അവസ്ഥയെ കുറിച്ചുമെല്ലാമാണ് തമാശകൾ. എന്നാൽ ഇത്തരം പോസ്റ്റുകൾ പങ്കുവെച്ചാൽ നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്.

corna-1586

രണ്ട് ദിവസത്തേക്ക് ഗ്രൂപ്പ് അഡ്മിൻമാർ ഗ്രൂപ്പുകൾക്ക് പൂട്ടിടണമെന്നും ഇല്ലേങ്കിൽ സെക്ഷൻ 68, 140, 188 പ്രകാരം കൊറോണ വൈറസിനെ കുറിച്ച്
സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകൾക്കെതിരേയും അതിന്റെ അഡ്മിൻമാർക്കെതിരേയും നടപടി ഉണ്ടാകുമെന്നുമാണ് പ്രചരണം. എന്നാൽ ഇതെല്ലാം വെറും വ്യാജ പ്രചരണങ്ങൾ മാത്രമാണ്. സർക്കാർ ഇത്തരത്തിലുള്ള യാതൊരു ഉത്തരവുകളും ഇറക്കിയിട്ടില്ല.

കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നാണ് നേരത്തേ സർക്കാർ വ്യക്തമാക്കിയത്. കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജമായി വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സർക്കാരും പോലീസും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ലോക്ക് ഡൗൺ പിൻവലിച്ചേക്കും; 3 ഘട്ടം!! വിശദമായ മാർഗരേഖ ഇങ്ങനെ!! കേരളം നാളെ നിലപാട് അറിയിക്കുംലോക്ക് ഡൗൺ പിൻവലിച്ചേക്കും; 3 ഘട്ടം!! വിശദമായ മാർഗരേഖ ഇങ്ങനെ!! കേരളം നാളെ നിലപാട് അറിയിക്കും

ആ വലിയ മുറ്റത്ത് ഒരു മേശമേൽ ശശിയേട്ടൻ; വേദനയോടെ നടൻ വിനോദ് കോവൂർ, വികാരനിർഭരമായ കുറിപ്പ്ആ വലിയ മുറ്റത്ത് ഒരു മേശമേൽ ശശിയേട്ടൻ; വേദനയോടെ നടൻ വിനോദ് കോവൂർ, വികാരനിർഭരമായ കുറിപ്പ്

ഏപ്രിൽ 15 ന് ശേഷം; ഗ്രീൻ, യെല്ലോ, റെഡ്.. 3 സോണുകൾ..3 നിർദ്ദേശങ്ങളുമായി 11 അംഗ കമ്മിറ്റിഏപ്രിൽ 15 ന് ശേഷം; ഗ്രീൻ, യെല്ലോ, റെഡ്.. 3 സോണുകൾ..3 നിർദ്ദേശങ്ങളുമായി 11 അംഗ കമ്മിറ്റി

English summary
No govt order passed to punish those who post jokes on corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X