കൂട്ടപ്രാര്‍ത്ഥനയും കൂടിച്ചേരലുകളും ഇല്ല; ചെറിയ പെരുന്നാള്‍ ആഘോഷം വീടുകളിലൊതുക്കി വിശ്വാസി സമൂഹം
കോഴിക്കോട്: കോവിഡ് മഹാമാരിക്കാലത്ത് മറ്റൊരു ചെറിയ പെരുന്നാള്‍ ദിനം കൂടി. തക്ബീര്‍ ഒലികളാല്‍ മുഖരിതമാവേണ്ട മസ്ജിദുകളും ഈദ്ഗാഹുകളും ഇത്തവണയും കൂടിച്ചേരലിന്‍റെയും സന്തോഷം പങ്കുവെക്കലിന്‍റെയും നൈര്‍മല്യമില്ലാതെ ആളൊഴിഞ്ഞ് കിടക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൂട്ടപ്രാര്‍ത്ഥകള്‍ ഒഴിവാക്കി ആഘോഷം വീടുകളിലേക്ക് ഒതുക്കിയിരിക്കുകയാണ് വിശ്വാസി സമൂഹം.
മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ എത്തുന്ന ചെറിയ പെരുന്നാളിനെ പ്രത്യാശയുടേയും പ്രതീക്ഷയുടേയും ദിനമായി വിശ്വാസികള്‍ ആഘോഷിക്കുന്നു. ചില പള്ളികളില്‍ കോവിഡ് നിയന്ത്രണം പാലിച്ച് പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് ചെറിയ പെരുന്നാള്‍ നമസ്കാരം നടത്തി. തലസ്ഥാനത്ത് വലിയ തോതില്‍ വിശ്വാസികള്‍ തടിച്ച് കൂടാറുണ്ടായുരുന്ന പാളയം ജുമാമസ്ജിദില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള കൂട്ടപ്രാര്‍ഥന ഉണ്ടാവില്ലെന്ന കാര്യം നേരത്തെ തന്നെ വിശ്വാസികളെ അറിയിച്ചിരുന്നു. പള്ളികളില്‍ നിന്നും ഇമാമുമാര്‍ ഓണ്‍ലൈന്‍ വഴി വിശ്വാസികളുമായി സംവദിച്ചു.
Recommended Video


വീടുകളില്‍ തന്നെ പ്രാര്‍ത്ഥന നടത്തണമെന്ന നിര്‍ദേശം നേരത്തെ തന്നെ മത പണ്ഡിതന്‍മാര്‍ വിശ്വാസികള്‍ക്ക് നല്‍കി. പെരുന്നാള്‍ ദിനത്തില്‍ ഒഴിച്ചുകൂടാനാവത്ത ബന്ധുവീടുകളിലെ സന്ദര്‍ശനവും ഇത്തവണത്തെ പ്രത്യേക സാഹചര്യത്തില്‍ ഒഴിവാക്കണമെന്നും ഖാസിമാര്‍ നിര്‍ദേശിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് മിക്കവരുടേയും ആശംസാ കൈമാറ്റം. അതേസമയം വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയും മൈലാഞ്ചിയണിഞ്ഞുമൊക്കെ വീടുകളില്‍ വിശ്വാസി സമൂഹം ചെറിയപെരുന്നാള്‍ ദിനം അഘോഷകരമായി തന്നെ കൊണ്ടാടുകയാണ്.

തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്-ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ വര്‍ഷവും ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലായിരുന്നു ചെറിയ പെരുന്നാള്‍ ആഘോഷം. കഴിഞ്ഞ വര്‍ഷം റമദാന്‍ മുഴുവന്‍ ലോക് ഡൗണ്‍ മൂലം അടച്ചു പൂട്ടിയിരുന്നെങ്കില്‍ ഇത്തവണ പകുതി പിന്നിട്ടപ്പോഴായിരുന്നു ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നത്. വിശ്വാസി സമൂഹത്തിന് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം സമൂഹത്തിനും കുടുബത്തിനും പ്രയോജനപ്പെടുന്നതാകണം അപ്പോഴാണ് അതിന്റെ മഹത്വം കൂടുതല്‍ പ്രകാശിക്കുന്നതെന്നാണ് മുഖ്യമന്ത്രി തന്‍റെ പെരുന്നാള്‍ സന്ദേശത്തില്‍ വ്യക്തമാക്കിയത്.
സാരിയിൽ ബോൾഡ് ലുക്കിൽ നടി യാമിനി ഭരത്വാജ്, ചിത്രങ്ങൾ












Click it and Unblock the Notifications