കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഉഷ്ണതരംഗമില്ലെന്ന്, പക്ഷേ തൃശൂരില്‍ വീണ്ടും സൂര്യതാപമേറ്റ് മരണം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതാ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായി ചൂട് 40 ഡിഗ്രിയ്ക്ക് മുകളില്‍ ഉയരാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ് പിന്‍വലിച്ചത്. പാലക്കാട്ട് തുടര്‍ച്ചയായ മൂന്നാം ദിവസവും താപനില 40 ഡിഗ്രിയ്ക്ക് മുകളിലായിരുന്നു.

കണ്ണൂരിന്‌റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടാണ് രേഖപ്പെടുത്തിയത്. 39.2 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് രേഖപ്പെടുത്തിയ 39.1 ഡിഗ്രി ചൂടും ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടായിരുന്നു.

Water

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് മഴ കുറയുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് രണ്ടാം തീയതിയോടെ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ഉഷ്ണ തരംഗമില്ലെന്ന് കേന്ദ്രകലാവസ്ഥ നിരീക്ഷ കേന്ദ്രം പറയുമ്പോഴും തൃശൂരില്‍ സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു.

സൂര്യതാപമേറ്റ് തളര്‍ന്ന് വീണതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന തൃശൂര്‍ ചെങ്ങാലൂര്‍ രണ്ടാംകല്ല് ചക്കാലയ്ക്കല്‍ പൗലോസ് (59) ആണ് മരിച്ചത് . പാലക്കാട് ജില്ലയിലും ദിവസങ്ങള്‍ക്ക് മുമ്പ് സൂര്യതാപമേറ്റ് വീട്ടമ്മ മരിച്ചിരുന്നു .

English summary
No heat wave in Kerala, mercury may fall in coming days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X