കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെൽമറ്റ് ഇല്ലാതെയാണോ യാത്ര? പിഴയടക്കേണ്ട.. മര്യാദ പഠിപ്പിക്കും!! പോലീസിന്റെ പുതിയ പരിപാടി!

  • By Akshay
Google Oneindia Malayalam News

മുട്ടം: പലപ്പോഴും ഹെൽമറ്റ് വെക്കാതെയാണ് നമ്മൾ ബൈക്കുമെടുത്ത് നിരത്തിലിറങ്ങുന്നത്. അപകടമാണെന്ന് അറിഞ്ഞാലും നമ്മളത് ചെയ്യില്ല. എന്നാൽ അങ്ങിനെയുള്ള ആളുകളെ മര്യാദ പഠിപ്പിക്കാനൊരുങ്ങി പോലീസ് രംഗത്ത്. ഹെൽമറ്റില്ലാതെ യാത്ര ചെയ്താൽ 100 രൂപ മാത്രമാണ് പിഴയിടാക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും 100 രൂപകൊടുത്ത് തടിതപ്പുകയാണ് പതിവ്.

എന്നാൽ മുട്ടം പോലീസ് ഇത്തരം വിരുതൻമാരം മഗ്യാദ പഠിപ്പിക്കാൻ പുതിയ തന്ത്രം തന്നെ പയറ്റി. 'ഇ‌നി മേലാൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കില്ല' എന്ന് 101 തവണ എഴുതിക്കുകയായിരുന്നു. ഇംപോസിഷൻ എഴുതി കാണിക്കുന്നവരെ പിഴ ഇല്ലാതെ പറഞ്ഞയക്കുകയും ചെയ്യും. ഒരാഴ്ചക്കുള്ളിൽ ഓട്ടേറെ പേരാണ് ഇത്തരത്തിൽ ഇംപോസിഷൻ എഴുതിയിരിക്കുന്നത്.

helmet

ഹെൽമറ്റ് ധരിക്കാത്തതിന് 100 രൂപ മാത്രം പിഴ ഈടാക്കുന്നതിനാൽ പലരും നിസാര തുക അടച്ച് കറങ്ങി നടക്കുക പതിവാണെന്ന് പോലീസ് പറയുന്നു. വാഹനപാകടവും കൂടി വരികയണ്. അതിനാലാണ് വേറിട്ട ശിക്ഷാ രാതിയുമായി മുട്ടം പോലീസ് രംഗത്തെത്തിയിരിക്കുന്നത്. പോലീസിന്റെ ഇംപോസിഷൻ പരിപാടി സമൂഹ മാധ്യമങ്ങളിലും വൻ ചർച്ചയായിരിക്കുകയാണ്. സമയ നഷ്ടം ഭയന്നെങ്കിലും എല്ലാവരും നന്നാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

English summary
No helmets get ready for omposition of 101 times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X