കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പരിപാടിയില്‍ ഇരിപ്പിടമില്ല, പാര്‍ലമെന്റില്‍ അവകാശ ലംഘന നോട്ടീസുമായി ഹൈബി ഈഡന്‍!!

Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ പങ്കെടുക്കുന്ന ബിപിസിഎല്‍ പരിപാടിയില്‍ എറണാകുളം എംപി ഹൈബി ഈഡന് ഇരിപ്പിടമില്ല. അതേസമയം പാര്‍ലമെന്റില്‍ അവകാശ ലംഘനത്തിന് ഇതിനെതിരെ നോട്ടീസ് നല്‍കിയിരിക്കുകയാണ് ഹൈബി. രാഷ്ട്രീയ താല്‍പര്യപ്രകാരമാണ് ഈ ചടങ്ങ് ബിജെപി നിശ്ചയിച്ചതെന്നാണ് വിമര്‍ശനം. തനിക്ക് പകരം കേന്ദ്ര മന്ത്രി വി മുരളീധരന് ഇരിപ്പിടം നല്‍കിയെന്നും, ഇത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും ഹൈബി ആരോപിച്ചു.

1

അതേസമയം സ്ഥലം എംപിക്ക് ഇരിപ്പിടമില്ലാത്ത പരിപാടി ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമായത് കൊണ്ട് പ്രധാനമന്ത്രിയുടെ വരവിന് രാഷ്ട്രീയ പ്രാധാന്യമേറേയുണ്ട്. കൊച്ചിയില്‍ ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് മോദിയുടെ വരവ്. ചെന്നൈയില്‍ നടക്കുന്ന പരിപാടികള്‍ക്ക് ശേഷാണ് അദ്ദേഹം കൊച്ചിയിലെത്തുക. പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പം വി മുരളീധരന് മാത്രമാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്. വി മുരളീധരന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള സ്ഥാപനമല്ല ബിപിസിഎല്‍.

ജനപ്രതിനിധികളെ ബോധപൂര്‍വം ഒഴിവാക്കുന്നുവെന്ന് ഹൈബി ആരോപിച്ചു. കോണ്‍ഗ്രസും, കോണ്‍ഗ്രസ് അനുബന്ധ തൊഴിലാളി സംഘടനകളും ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ഹൈബി അറിയിച്ചു. മുരളീധരന്‍ പാര്‍ലമെന്റില്‍ എത്തിയത് മഹാരാഷ്ട്രയുടെ രാജ്യസഭാംഗമായിട്ടാണ്. ഇതൊക്കെ അറിയാമായിരുന്നിട്ടും മുരളീധരനെ തന്നെ പരിഗണിച്ചത് രാഷ്ട്രീയ താല്‍പര്യം തന്നെയാണെന്നും ഹൈബി പറഞ്ഞു. അതേസമയം കേരളത്തിലെ ബിജെപിയുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിക്കാനും മോദി യോഗത്തില്‍ ശ്രമിച്ചേക്കും.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

നാളെ ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗവും ഉണ്ട്. കോര്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയുള്ള സുപ്രധാന സന്ദര്‍ശനമായി ഇത് മാറും. ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നത്തിലും മോദി ഇടപെട്ടിടുണ്ട്. അക്കാര്യത്തില്‍ ഒരു സമവായമുണ്ടാകണമെന്ന് മോദി ആഗ്രഹിക്കുന്നുണ്ട്. ശോഭയോട് വിഷയത്തില്‍ ഇടപെടുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അര്‍ഹമായ പരിഗണന തന്നെ അവര്‍ക്ക് ലഭിച്ചേക്കും.

163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
no hibi eden's name in modi inaugrating bpcl programme, mp submits privilege notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X