ഈ വര്‍ഷം വെദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കില്ല, ലോഡ്‌ഷെഡിങ്ങ് ഒഴിവാക്കും: ആര്യാടന്‍ മുഹമ്മദ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ സ്‌റ്റോറേജ് കുറവാണെങ്കിലും പ്രശ്‌നത്തെ അതിജീവിക്കാനാവും മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം പവര്‍ക്കട്ടോ ലോഡ്‌ഷെഡിങ്ങോ ഏര്‍പ്പെടുത്തേണ്ടി വരില്ല ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ ആവിശ്യത്തില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടും കേരളത്തില്‍ ലേഡ്‌ഷെഡിങ്ങ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ താരതമ്യേന മഴ കുറവായ ഈ വര്‍ഷം ലോഡ്‌ഷെഡിങ്ങ് കാണില്ലെന്ന മന്ത്രിയുടെ പ്രസ്താവന എത്ര ഫലപ്രദമാകുമെന്ന് കണ്ട് തന്നെ അറിയണം.












Click it and Unblock the Notifications