കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകവാതകത്തിന്റെ വില കൂട്ടിയിട്ടില്ലെന്ന് മുഖ്യന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പാചക വാതകത്തിന്റെ വില കുത്തനെ ഉയര്‍ത്തി എന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് മുഖ്യമന്തരി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വില കൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ട് പോലുമില്ലെന്ന് പെട്രോളിയം മന്ത്രാലയും അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പുതുവര്‍ഷ ദിനത്തില്‍ രാവിലെ തന്നെ പുറത്ത് വന്ന വാര്‍ത്തയാണ് പാചകവാതക വില വര്‍ദ്ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ ഒന്നിന് 280 രൂപ കൂടും എന്നായിരുന്നു വാര്‍ത്ത. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 385.95 രൂപയും . പുതിയ നിരക്ക് പ്രകാരം ഗാര്‍ഹിക കണക്ഷനില്‍ സിലിണ്ടറിന് 1293.50 രൂപ ചെലവ് വരും, വാണിജ്യ കണക്ഷനില്‍ 2184.50 രൂപയും ആകും.

Oommen Chandy

പ്രതിരോധമന്ത്രി എകെ ആന്റണിയേയും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയേയും നേരിട്ട് വിളിച്ച് വിവരം അന്വേഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വില വര്‍ദ്ധനയുടെ കാര്യം രണ്ട് പേരും നിഷേധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നതാണ് കേരളത്തിന്റെ നിലപാട്. അങ്ങനെ ഒരു തീരുമാനം എടുത്താല്‍ അത് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നേരിട്ട് പണം പദ്ധതി പ്രകാരം ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് സമയപരിധി നീട്ടി നല്‍കും. ഇക്കാര്യത്തില്‍ പെട്രോളിയം മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു

English summary
No hike in LPG price, says Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X