കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടിയില്‍ പട്ടിണിയില്ല; മധുവിന്റെ വിശപ്പും മോഷണവും മാനസിക പ്രശ്‌നം

  • By അൻവര്‍ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: മോഷണമാരോപിച്ച് ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അട്ടപ്പാടിയില്‍ പട്ടിണിയാണെന്ന തരത്തില്‍ പ്രചരണം. സോഷ്യല്‍ മീഡിയവഴിയും ചില മാധ്യമങ്ങള്‍ വഴിയുമാണ് ആദിവാസികള്‍ പട്ടിണിയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

മുഖം മറച്ചുള്ള പ്രതിഷേധം അംഗീകരിക്കില്ലെന്ന് സ്പീക്കർ! പ്രതിപക്ഷം കുലുങ്ങിയില്ല, സഭ പിരിഞ്ഞു...
എന്നാല്‍, അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് പട്ടിണിയില്ലെന്നും ഇത്തരം വാര്‍ത്തകള്‍ നുണകളാണെന്നും അട്ടപ്പാടി മേഖലയില്‍ താമസിക്കുന്നവര്‍ തന്നെ വ്യക്തമാക്കുന്നു. മധുവിന്റെത് മാനസിക പ്രശ്‌നമാണ്. വീട്ടില്‍ നിന്നും നാട്ടുകാരില്‍നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞ മധു വിശപ്പടക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

madhu-

ആദിവാസി മേഖലകളില്‍ പട്ടിണിയാണെന്ന തരത്തില്‍ ഇപ്പോഴും പലരും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുമായി എത്തുന്നുണ്ട്. അവിടേക്ക് ഭക്ഷണസാധനങ്ങളുമായി പോകാന്‍ തയ്യാറാണെന്നും ചിലര്‍ അറിയിച്ചു. എന്നാല്‍, ഇങ്ങനെ ഭക്ഷണവുമായി എത്തുന്നവരെ ആദിവാസികള്‍ സ്വീകരിക്കുകയില്ലെന്നാണ് അട്ടപ്പാടി പ്രദേശത്തുള്ളവര്‍ പറയുന്നത്.

തങ്ങള്‍ ആരുടെയെങ്കിലും ഭിക്ഷ സ്വീകരിക്കുന്നവരല്ല. മാന്യമായി ജീവിക്കുന്നവരാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അട്ടപ്പാടിയെ പട്ടിണിപാവങ്ങളാക്കരുതെന്നും അവര്‍ പറയുന്നുണ്ട്. അതേസമയം, മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധുവിനെ വേണ്ടവിധത്തില്‍ പരിചരിക്കാനോ ചികിത്സ നല്‍കാനോ ഏതെങ്കിലും സംഘടനകളോ നാട്ടുകാരോ തയ്യാറായില്ല. ഇതുമൂലം വര്‍ഷങ്ങളോളമാണ് മധുവിന് കാട്ടിലെ ഗുഹയില്‍ കഴിയേണ്ടവന്നത്. ഒടുവില്‍ നാട്ടുകാരുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംഭവത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്.

ശ്രീദേവിയുടേത് 'കൊലപാതകം'; ഉറപ്പിച്ചത് ദുബായ് പോലീസ് അല്ല... ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മാധ്യമങ്ങൾശ്രീദേവിയുടേത് 'കൊലപാതകം'; ഉറപ്പിച്ചത് ദുബായ് പോലീസ് അല്ല... ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മാധ്യമങ്ങൾ

സിപിഎമ്മിനെതിരെ പോസ്റ്റിട്ട് കുടുങ്ങി ബല്‍റാം; ഇനി അതിന് തയ്യാറാവില്ലസിപിഎമ്മിനെതിരെ പോസ്റ്റിട്ട് കുടുങ്ങി ബല്‍റാം; ഇനി അതിന് തയ്യാറാവില്ല

English summary
No hunger Adivasi family in attappadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X