Get Updates
Get notified of breaking news, exclusive insights, and must-see stories!

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല

കൊച്ചി: സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി അറിയിച്ചു. ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കേന്ദ്രം ആശ്വാസമാകുമെന്ന പ്രതീക്ഷകളാണ് ഇതോടെ ഇല്ലാതായത്.

ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 230 രൂപയും വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന് 385 രൂപയുമാണ് പുതുവത്സര ദിനത്തില്‍ കൂടിയത്. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം എടുത്തിട്ടില്ല. വില കൂടിയെങ്കിലും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന ശുപാര്‍ശ കേന്ദ്രത്തിന് മുന്നില്‍ വന്നിട്ടില്ലെന്നും മൊയ്‌ലി അറിയിച്ചു.

veerappa-moliy

നിലവിലെ സാഹചര്യത്തില്‍ അര്‍ഹരായ 90 ശതമാനം ആളുകള്‍ക്കും സബ്‌സിഡി കിട്ടുന്നുണ്ട് എന്നാണ് കേന്ദ്രമന്ത്രിയുടെ വാദം. പാചക വാതകത്തിന്റെ വില കൂട്ടിയത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും എന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി കിട്ടാന്‍ വേണ്ടി ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം എന്ന നിബന്ധനയെക്കുറിച്ച് മന്ത്രി ഒന്നും പറഞ്ഞതുമില്ല.

ഒരു വര്‍ഷം ഒമ്പത് സിലിണ്ടറുകളാണ് സബ്‌സിഡി ഇനത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. സബ്‌സിഡിക്ക് ശേഷം വരുന്ന ഓരോ സിലിണ്ടറിനും 1293 രൂപയോളം കൊടുക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണമെങ്കിലും കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ചും ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+