കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിജിപിയുടെ മകള്‍ക്ക് കാലില്‍ പരിക്കില്ല... നാടകം പൊളിഞ്ഞു, രക്ഷിക്കാന്‍ പോലീസ് അസോസിയേഷന്‍ രംഗത്ത്!

എഡിജിപിയുടെ മകളുടെ കാലില്‍ പരിക്കില്ലെന്ന് അന്വേഷണ സംഘം

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലായ എഡിജിപിയും മകളു സ്വയം രക്ഷിക്കാന്‍ എല്ലാ തന്ത്രങ്ങളും കളിക്കുന്നു. ഗവാസ്‌കറിനെതിരെ നല്‍കിയ പരാതി കൊണ്ടൊന്നും കാര്യമില്ലെന്ന് മനസിലായതോടെ ഇവര്‍ വൃത്തിക്കെട്ട കളികളുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതിനായി എല്ലാവിധ പിന്തുണ പോലീസ് നല്‍കുന്നുണ്ട്. പോലീസ് അസോസിയേഷനും ഇക്കാര്യത്തില്‍ അനുകൂല നിലപാട് തന്നെയാണുള്ളത്. നേരത്തെ ദാസ്യപ്പണിയുടെ വിവാദത്തില്‍ പൊട്ടിത്തെറിച്ച പോലീസ് അസോസിയേഷന്റെ പ്രസ്താവന പ്രമുഖരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് വേണം കരുതാന്‍.

എഡിജിപിയുടെ മകള്‍ക്ക് കാലിന് പരിക്കേ ഇല്ലെന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. ഇത്രയും കാലം പച്ചക്കള്ളമാണ് അവര്‍ ഗവസ്‌കറിനെതിരെ പറഞ്ഞുകൊണ്ടിരുന്നത്. എന്തായാലും അന്വേഷണ സംഘം കൃത്യമായി മുന്നോട്ടു പോകുന്നുണ്ട്. എല്ലാ തെളിവും ശേഖരിച്ച ശേഷം എഡിജിപിയെയും മകളെയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്.

ഇങ്ങനെയും കള്ളം പറയുമോ

ഇങ്ങനെയും കള്ളം പറയുമോ

ഭൂലോക നുണയാണ് ഇവര്‍ പോലീസിന് മുമ്പില്‍ അവതരിപ്പിച്ചത്. എന്നാല്‍ സുദേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും സുദേഷ് കുമാറിന്റെ മകള്‍ സ്‌നിക്തയുടെ അറസ്റ്റ് വൈകുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിന് പിന്നിലും ഉന്നത സംഘത്തിന്റെ ഇടപെടലുണ്ട്. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിനായി അവസരമൊരുക്കാനാണ് നടപടികള്‍ വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.

കാലില്‍ പരിക്കേ ഇല്ല

കാലില്‍ പരിക്കേ ഇല്ല

ഗവാസ്‌കര്‍ മനപ്പൂര്‍വം പോലീസ് ജീപ്പ് കാലില്‍ കയറ്റിയെന്നാണ് എഡിജിപിയുടെ മകള്‍ നല്‍കിയ പരാതി. നേരത്തെ തന്നെ ആശുപത്രി രേഖകളിലും പരാതിയിലും പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു. ഓട്ടോ ഇടിച്ചാണ് ഇവര്‍ക്ക് പരിക്കേറ്റതെന്നായിരുന്നു പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ഇത് വ്യാജ പരാതിയാണെന്ന് നേരത്തെ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു. അതേസമയം കാലില്‍ പരിക്കേ ഇല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. വാഹനം ഇടിച്ചതിന്റെ യാതൊരു വിധ സൂചനയും ഇല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയിലും കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഗവാസ്‌കര്‍ മോശമായി പെരുമാറിയതിന് ഇതുവരെ സാക്ഷികളെ ലഭിച്ചിട്ടില്ല.

മോശം പെരുമാറ്റത്തില്‍ താക്കീത് ചെയ്തിരുന്നു

മോശം പെരുമാറ്റത്തില്‍ താക്കീത് ചെയ്തിരുന്നു

ഗവാസ്‌കറിനെ മോശം പെരുമാറ്റത്തില്‍ പലപ്പോഴും താക്കീത് ചെയ്തിരുന്നുവെന്നാണ് എഡിജിപി പറയുന്നത്. ഇതിലുള്ള വൈരാഗ്യമാണ് പരാതി പിന്നിലെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം എഡിജിപിയുടെ മൊഴി വ്യാജമാണെന്ന് അന്വേഷണ സംഘം പറയുന്നു. ഇതോടെ അറസ്റ്റ് ഉറപ്പായിട്ടുണ്ട്. സുദേഷ് കുമാറിനെതിരെ എല്ലാ തെളിവുകളും ശേഖരിക്കാന്‍ കാത്തുനില്‍ക്കുകയാണ് പോലീസ്. അതിന് ശേഷം അറസ്റ്റുണ്ടാവും. എഡിജിപിയെ ഇതുവരെ സ്റ്റേഷനിലേക്ക് വിളിച്ചവരുത്തി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം മുയര്‍ന്നിട്ടുണ്ട്.

മാപ്പുപറഞ്ഞ് തടിയൂരുമോ?

മാപ്പുപറഞ്ഞ് തടിയൂരുമോ?

കേസ് എങ്ങനെയും ഒത്തുതീര്‍ക്കാനാണ് അണിയറയില്‍ ഇപ്പോള്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. എഡിജിപിയുടെ മകളെ കൊണ്ട് മാപ്പുപറയിച്ച് ക്രിമിനല്‍ കേസില്‍ നിന്ന് തലയൂരാനുള്ള രഹസ്യ ഫോര്‍മുലയാണ് ഉന്നതതലത്തില്‍ നടക്കുന്നത്. കാര്‍യാത്രികനെ കെബി ഗണേഷ് കുമാര്‍ മര്‍ദിച്ച കേസില്‍ മാപ്പില്‍ ഒതുക്കിയതിന് പിന്നാലെയാണ് ഈ കേസും അതേ രീതിയിലേക്ക് നീങ്ങുന്നത്. അഞ്ചംഗ ഐപിഎസ് സംഘമാണ് ഇതിന് പിന്നില്‍ ചരടുവലി നടത്തുന്നത്. അതേസമയം ഗവാസ്‌കര്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല.

പോലീസ് സംഘടനയുടെ സഹായം

പോലീസ് സംഘടനയുടെ സഹായം

തലസ്ഥാനത്തെ ഒരു ഐജിയുടെ നേതൃത്വത്തിലാണ് ഗവാസ്‌കര്‍ക്ക് മര്‍ദനമേറ്റ കേസ് മാപ്പുപറഞ്ഞ് ഒതുക്കാനുള്ള നീക്കം നടക്കുന്നത്. ഗവാസ്‌കറെ അനുനയിപ്പിക്കാന്‍ മറ്റൊരു എഡിജിപിയെ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്. അതേസമയം കേസില്‍ പോലീസ് അസോസിയേഷന്റെ സഹായവും എഡിജിപിക്കുണ്ട്. എഡിജിപിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാടില്‍ ഐപിഎസ് അസോസിയേഷന്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എഡിജിപിയുടെ മകളുടെ ഭാവിയെ കരുതിയാണ് ഐപിഎസ് ലോബി ചര്‍ച്ചകള്‍ ശക്തമാക്കിയത്. എന്നാല്‍ അന്വേഷണ സംഘത്തിന്റെ പഴുതടച്ച അന്വേഷണമാണ് ഇപ്പോള്‍ ഇവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

സുഷമ വിസാമാതയെന്ന് സോഷ്യല്‍ മീഡിയ... പ്രതിരോധിച്ച് കോണ്‍ഗ്രസ്... സൈബര്‍ ആക്രമണം നടത്തിയത് ബിജെപി!!സുഷമ വിസാമാതയെന്ന് സോഷ്യല്‍ മീഡിയ... പ്രതിരോധിച്ച് കോണ്‍ഗ്രസ്... സൈബര്‍ ആക്രമണം നടത്തിയത് ബിജെപി!!

ദിലീപിനെ തിരിച്ചെടുത്ത നടപടി സ്ത്രീവിരുദ്ധം! പൊട്ടിത്തെറിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്ദിലീപിനെ തിരിച്ചെടുത്ത നടപടി സ്ത്രീവിരുദ്ധം! പൊട്ടിത്തെറിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

English summary
no injury in adgps daughters legs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X