കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്തര്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: എഴുത്തുകാര്‍ക്കെതിരെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശനവുമായി ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ രംഗത്തെത്തി. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പ്രശസ്തര്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിനെതിരെയാണ് രവിശങ്കര്‍ പ്രതികരിച്ചത്. രാജ്യത്തിന് മാതൃകയാകേണ്ട പ്രമുഖര്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നാണ് രവിശങ്കര്‍ പറയുന്നത്. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമ്പോള്‍ ഇന്ത്യയെ അപമാനിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി. നന്മയിലുള്ള വിശ്വാസം നഷ്ടമാകുന്ന ആധുനിക കാലത്ത് നന്മയുടെ സംസ്‌കാരം സംഭാവന ചെയ്യുന്ന രാജ്യമാകണം ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

srisriravishankar

അസഹിഷ്ണുതാ പരാമര്‍ശം നടത്തി ഇന്ത്യക്കാരെ ഒന്നടങ്കം നാണംകെടുത്തുന്ന രീതി അവസാനിപ്പിക്കണം. അഴിമതിക്കും അന്യായത്തിനും എതിരെയാണ് അസഹിഷ്ണുതയുണ്ടാകേണ്ടതെന്നും രവിശങ്കര്‍ പറഞ്ഞു. സ്വയം ഒരു വിശ്വാസമുണ്ടെങ്കിലെ സമൂഹത്തിന് പ്രചോദനം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

കമ്മ്യൂണിസ്റ്റുകള്‍ക്ക് ആത്മീയതയെ തള്ളിപ്പറയാനാകില്ലെന്നും രവിശങ്കര്‍ വ്യക്തമാക്കുന്നു. ഇത്തവണത്തെ പത്മവിഭൂഷണ്‍ പുരസ്‌കാരം ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

English summary
Criticising the attempts by vested interests to bring disgrace to the country in the name of intolerance, Art of Living exponent Sri Sri Ravi Shankar said that no intolerance existed in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X