കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലേഖയെ തൊടില്ല, അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി; ഗതാഗത മന്ത്രിയുടെ ശുപാര്‍ശ തള്ളി

ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് വകുപ്പ് ശുപാര്‍ശ ചെയ്തത് .

  • By Akshay
Google Oneindia Malayalam News

കൊച്ചി: അഴിമതി ആരോപണത്തില്‍ ഇന്റലിജന്‍സ് എഡിജിപി ആര്‍. ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളി. ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് വകുപ്പ് ശുപാര്‍ശ ചെയ്തത് . ശ്രീലേഖ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും നടപടിക്രമങ്ങളില്‍ ചെറിയ വീഴ്ച മാത്രമാണ് ഉണ്ടായതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.അന്തിമതീരുമാനം മുഖ്യമന്ത്രിയാണ് എടുക്കുക. ശ്രീലേഖക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയത് മുന്‍ ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ തച്ചങ്കരിയാണ്. വിജിലന്‍സ് അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തതും തച്ചങ്കരി തന്നെ.

പരാതികള്‍ പരിശോധിച്ച്

പരാതികള്‍ പരിശോധിച്ച്

ചട്ടം ലംഘിച്ചുളള സ്ഥലംമാറ്റം, അനുമതിയില്ലാതെ വിദേശയാത്ര, ധനദുര്‍വിനിയോഗം എന്നിങ്ങനെയുളള പരാതികള്‍ പരിശോധിച്ചായിരുന്നു നടപടി.

 അന്വേഷണം

അന്വേഷണം

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നിയമനങ്ങളില്‍ സര്‍ക്കാര്‍ മാനദണ്ഡം പാലിച്ചില്ല. കൂടാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ 14 വാഹനങ്ങള്‍ വാങ്ങി, റോഡ് സുരക്ഷാ ഫണ്ട് വകമാറ്റി ചെലവഴിച്ചു, വീട്ടിലേക്കുളള റോഡിന്റെ നിര്‍മ്മാണത്തിനായി റോഡ് സുരക്ഷാ ഫണ്ടുപയോഗിച്ചു എന്നിങ്ങനെയുളള ആരോപണങ്ങളിലാണ് വകുപ്പ്തല അന്വേഷണം നടത്തി ടോമിന്‍ തച്ചങ്കരി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 അച്ചടക്ക നടപടി

അച്ചടക്ക നടപടി

സര്‍ക്കാരിന് സംഭവിച്ചിട്ടുള്ള സാമ്പത്തിക ബാധ്യത തിട്ടപ്പെടുത്തി ശ്രീലേഖയില്‍ നിന്ന് ഈടാക്കണമെന്നും കടുത്ത അച്ചടക്കനടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സര്‍ക്കാര്‍ തീരുമാനമില്ലാതെ കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയ വകയില്‍ 6,07,743 രൂപ കൊടുക്കാനുണ്ട്.

 സ്വന്തം ആവശ്യത്തിന്

സ്വന്തം ആവശ്യത്തിന്

റോഡ് സുരക്ഷാ അതോറ്റിയെ തെറ്റിദ്ധരിപ്പിച്ച് 14 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ചെക്ക് ചീഫ് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിട്ട് വാങ്ങി. അവധിയില്‍ പ്രവേശിച്ച ശേഷവും ഔദ്യോഗിക ആവശ്യത്തിന് അനുവദിച്ച വാഹനം ഓഫീസില്‍ തിരികെ ഏല്‍പ്പിക്കാതെ സ്വന്തം ആവശ്യത്തിനും ഭര്‍ത്താവിന്റെ ആവശ്യത്തിനും ഉപയോഗിച്ചു.

ലാപ്‌ടോപ്പും മൊബൈല്‍ ഫോണും

ലാപ്‌ടോപ്പും മൊബൈല്‍ ഫോണും

അവധിയില്‍ പ്രവേശിച്ച് വിദേശത്ത് പോയ കാലയളവില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് നല്‍കിയിരുന്ന മൊബൈല്‍ ഫോണ്‍, ലാപ് ടോപ് എന്നിവ തിരികെ ഏല്‍പ്പിച്ചില്ല.

വിദേശയാത്ര

വിദേശയാത്ര

ലണ്ടനില്‍ സ്വകാര്യ പഠനാര്‍ഥം അവധിയില്‍ പ്രവേശിച്ചെങ്കിലും സര്‍ക്കാര്‍ അനുമതിയില്ലാതെ ഓസ്ട്രിയ, ഫ്രാന്‍സ്,ജര്‍മ്മനി, ബഹ്‌റിന്‍, ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

 വകുപ്പ് വാഹനവും ഉദ്യോഗസ്ഥരും

വകുപ്പ് വാഹനവും ഉദ്യോഗസ്ഥരും

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ വീട് പണിക്ക് പോലീസ് വാഹനവും വകുപ്പ് വാഹനങ്ങളും ഇരുവകുപ്പിലേയും ഉദ്യോഗസ്ഥരേയും അനധികൃതമായി ഉപയോഗിച്ചതും ടോമിന്‍ തച്ചങ്കരി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

English summary
No investigation against R Sreelekha say Chief Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X