കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണമില്ല; ഹര്‍ജി കോടതി തള്ളി

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണമില്ല. ജേക്കബ് തോമസിനെതിരെയുള്ള രണ്ട് ഹര്‍ജികളും മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന കാലത്ത് ഹോളണ്ട് ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 2.67 കോടിയുടെ നഷ്ടമുണ്ടായെന്നായിരുന്നു പരാതി. ക്രൈം മാഗസീന്‍ ചീഫ് എഡിറ്റര്‍ മൈക്കിള്‍ വര്‍ഗീസ് നല്‍കിയ പരാതി പരിഗണിച്ച കോടതി തെളിവുകള്‍ ഹാജരാക്കാന്‍ ആദ്യ സിറ്റിംഗില്‍ ആവശ്യപ്പെട്ടിരുന്നു.

Jacob Thomas

തുടര്‍ന്ന് കഴിഞ്ഞ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം ജേക്കബ് തോമസിനെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും, നടപടിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദയുടെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിച്ചുവെന്ന പരാതിയും കോടതി തള്ളി.

English summary
No investigation against vigilance director Jacob Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X