കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല; അനീതി, പ്രതിഷേധം പുകയുന്നു

Google Oneindia Malayalam News

കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ത്യമാവുന്നതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നിലവിലുള്ള സംസ്ഥാനമായി കേരളം മാറും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ എന്നീ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളമാണ് ഇപ്പോള്‍ കേരളത്തിന് സ്വന്തമായുള്ളത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന്റെ ഒരുക്കള്‍ പുരോഗമിച്ച് കൊണ്ടിരിക്കെ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കോണ്‍ഗ്ര് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തുന്നത്. പരിപാടിയില്‍ കെപിസിസി പ്രസിഡന്റിന്റെ പേര് നോട്ടീസില്‍ നല്‍കാത്തതും യൂഡിഎഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വിശദാശംങ്ങള്‍ ഇങ്ങനെ..

മഹാമേളം

മഹാമേളം

പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ മഹാമേളമായിട്ടാണ് കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9 ന് ഉദ്ഘാടനം ചെയ്യാന്‍ പോവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല എന്ന് അറിയിച്ചതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വിമാനത്താവളം നാടിന് സമര്‍പ്പിക്കുക.

ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല

ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല

വിമാനത്താവളത്തിന്റെ ഉദ്ഘാടനപരിപാടിയിലേക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ലാത്തതും ഇതിനേ തുടര്‍ന്ന് ഉയരുന്ന പ്രതിഷേധവുമാണ് ഒരുക്കങ്ങള്‍ക്കിടയിലും കല്ലുകടിയായി നിലനില്‍ക്കുന്നത്. പരിപാടിയിലേക്ക് ഉമ്മന്‍ചാണ്ടി ക്ഷണിക്കേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചത് സംഘാടകരായ കിയാലാണ്.

കിയാല്‍ നല്‍കുന്ന വിശദീകരണം

കിയാല്‍ നല്‍കുന്ന വിശദീകരണം

മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ്, സ്ഥലം എംപി, സ്ഥലം എംഎല്‍എ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ എന്നിവര്‍ക്ക് മാത്രമാണ് വേദിയില്‍ സ്ഥാനം നല്‍കിയിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കുകയാണെങ്കില്‍ മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടി വരുമെന്നാണ് കിയാല്‍ നല്‍കുന്ന വിശദീകരണം.

പേര് ഉള്‍പ്പെടുത്തിയിട്ടില്ല

പേര് ഉള്‍പ്പെടുത്തിയിട്ടില്ല

പരിപാടിയിലേക്ക് കെപിസിസി പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും. നോട്ടീല്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സീറ്റിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

മാത്യൂ ടി തോമസിന്

മാത്യൂ ടി തോമസിന്

അതേസമയം സ്ഥാനമൊഴിഞ്ഞ മാത്യൂ ടി തോമസിന് നോട്ടീസില്‍ മന്ത്രിപദവിയും വേദിയില്‍ സീറ്റുമുണ്ട്. മാത്യൂ ടി തോമസ് മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുമ്പാണ് നോട്ടീസ് അടിച്ചത്. അതിനാലാണ് പിഴവ് സംഭവിച്ചതെന്നാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം.

പരാതിയില്ല

പരാതിയില്ല

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷിണിക്കാത്തതിനെ കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എനിക്ക് അതേകുറിച്ച് പരാതിയില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി മറുപടി. ഉമ്മന്‍ചാണ്ടി പാരതിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം രൂക്ഷമാണ്.

2016 ഫെബ്രുവരി 29ന്

2016 ഫെബ്രുവരി 29ന്

2016 ഫെബ്രുവരി 29ന് ആദ്യ വിമാനം കണ്ണൂരില്‍ ഇറക്കിയത് റണ്‍വേ പൂര്‍ണ്ണ സജ്ജമാക്കിയ ശേഷമാണ്. അന്ന് സമരം ചെയ്ത ഇടുത് പക്ഷത്തിന് പിന്നീട് റണ്‍വേയുടെ നീളം ഇതുവരെ ഒരിഞ്ച് പോലും വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

ഭൂമി ഏറ്റെടുക്കല്‍

ഭൂമി ഏറ്റെടുക്കല്‍

വിമാനത്താവളത്തിന് കേന്ദ്ര അനുമതി ലഭിച്ചത് മുതല്‍ ഭൂമി ഏറ്റെടുക്കല്‍ മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടന്നത് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഭൂമി ഏറ്റെടുക്കലിന് എതിരെ പ്രതിഷേധം ശക്തമായപ്പോള്‍ വന്‍ നഷ്ടപരിഹാര തുക നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

പ്രതിഷേധം

പ്രതിഷേധം

വിമാനത്താവളത്തിന്റെ പ്രവര്‍ത്തികള്‍ക്ക് വലിയ തോതിലുള്ള പങ്കുവഹിച്ച മുന്‍മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് യൂഡിഎഫ് പ്രവര്‍ത്തകര്‍ നടത്തുന്നത്.

English summary
no invitation to oommen chandy for the inauguration of kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X