കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറിച്ചിടണമെങ്കില്‍ രണ്ട് വര്‍ഷം മുമ്പേ ആകാമായിരുന്നുവെന്ന് ഗണേഷ് കുമാര്‍; പക്ഷേ...

Google Oneindia Malayalam News

കൊല്ലം:സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകില്‍ ആര്‍ ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും ആണെന്നാണ് കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിന്റെ ചിന്ത. അതിന് അവര്‍ക്ക് ന്യായീകരണങ്ങളും ഉണ്ട്.

എന്നാല്‍ ആ ആരോപണങ്ങളെയെല്ലാം തള്ളുകയാണ് ഗണേഷ് കുമാര്‍. സോളാര്‍ ഗൂഢാലോചനയില്‍ തനിയ്ക്ക് ഒരു പങ്കും ഇല്ലെന്നാണ് ഗണേഷ് കുമാര്‍ ഇപ്പോള്‍ പറയുന്നത്. മന്ത്രിസഭയെ മറിച്ചിടുകയായിരുന്നു ലക്ഷ്യമെങ്കില്‍, അത് രണ്ട് വര്‍ഷം മുമ്പേ ആകാമായിരുന്നു എന്നും ഗണേഷ് കുമാര്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പ്

രണ്ട് വര്‍ഷം മുമ്പ്

ഒരു മന്ത്രിസ്ഥാനം ഒഴിപ്പിച്ചു കിട്ടാന്‍ വേണ്ടിയാണ് തന്നെക്കൊണ്ട് രാജിവപ്പിച്ചത് എന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം.

മുഖ്യമന്ത്രി പറഞ്ഞില്ല

മുഖ്യമന്ത്രി പറഞ്ഞില്ല

താന്‍ നിരപരാധിയാണന്ന് മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം അത് തുറന്ന് പറഞ്ഞില്ലെന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം.

 ഇരട്ട നീതി

ഇരട്ട നീതി

കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ് തനിയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്. ബാര്‍കോഴയില്‍ ഉള്‍പ്പെട്ട കെ ബാബുവിന് ഒരു നീതിയും തനിയ്ക്ക് മറ്റൊരു നീതിയും ആണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഗണേഷ് കുമാര്‍ ആക്ഷേപിയ്ക്കുന്നു.

 സോളാറില്‍

സോളാറില്‍

സോളാര്‍ കേസിന്റെ ഗൂഢാലോചനയില്‍ തനിയ്ക്ക് ഒരു പങ്കും ഇല്ലെന്നും ഗണേഷ് പറഞ്ഞു. മന്ത്രിസഭയെ മറിച്ചിടാന്‍ ആയിരുന്നെങ്കില്‍ അത് രണ്ട് വര്‍ഷം മുമ്പ് തന്നേ ആകാമായിരുന്നു.

 ദൈവം ശിക്ഷിയ്ക്കും

ദൈവം ശിക്ഷിയ്ക്കും

താന്‍ കുറ്റക്കാരനല്ലെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നിട്ടും തന്നെ രാജിവപ്പിച്ച ഉമ്മന്‍ ചാണ്ടിയെ ദൈവം ശിക്ഷിയ്ക്കും എന്നാണ് ഗണേഷ് കുമാറിന്റെ ശാപം.

English summary
Kerala Congress(B) leader K B Ganesh Kumar on Thursday said he has no involvement in conspiracy regarding the solar case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X