കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ യാതൊരു പ്രശ്‌നവുമില്ല.... സമാധാന അന്തരീക്ഷമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയില്‍ സമാധാന അന്തരീക്ഷമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. സമാധാനപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ആര്‍ക്കുംപോയി ദര്‍ശനം നടത്താവുന്ന സാഹചര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ചാലക്കുടി സ്വദേശികളായ ബിപിന്‍, ദിപിന്‍, അഖില്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ദര്‍ശനത്തിന് പോകുന്നതിനിടെ പോലീസ് തടഞ്ഞെന്ന് ആരോപിച്ചായിരുന്നു കോടതിയെ സമീപിച്ചത്. നവംബര്‍ 29ന് പമ്പയില്‍ വെച്ചാണ് പോലീസ് തങ്ങളെ തടഞ്ഞതെന്ന് ഇവര്‍ ഹര്‍ജയില്‍ ആരോപിക്കുന്നു. അതേസമയം മൂന്നുപേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ശബരിമലയില്‍ പോകാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

1

അതേസമയം യാതൊരു പ്രശ്‌നവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിച്ചു.നേരത്തെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷസമിതി സന്നിധാനത്തെത്തി സ്ഥിതിഗതികളില്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് നിയന്ത്രണം, എന്നിവ സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി സമിതിയോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. നേരത്തെ സ്ത്രീ പ്രവേശനത്തിലെ പ്രതിഷേധങ്ങളും പോലീസിന്റെ നിരോധനാജ്ഞയും കാരണം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് തീര്‍ത്ഥാടകരുടെ എണ്ണം പത്തം ലക്ഷം കടന്നത്. ഈ ആഴ്ച്ചയാണ് ഏറ്റവുമധികം തീര്‍ത്ഥാടകരെത്തിയത്.

മോദിയെ തേച്ചൊട്ടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ! ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് സോഷ്യല്‍ ലോകംമോദിയെ തേച്ചൊട്ടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ! ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് സോഷ്യല്‍ ലോകം

കേന്ദ്രമന്ത്രി രാജിവെച്ചു; ഇനി കോണ്‍ഗ്രസിനൊപ്പം, ബിജെപിക്ക് തിരിച്ചടി!! ബിഹാറില്‍ എന്‍ഡിഎ തകരുംകേന്ദ്രമന്ത്രി രാജിവെച്ചു; ഇനി കോണ്‍ഗ്രസിനൊപ്പം, ബിജെപിക്ക് തിരിച്ചടി!! ബിഹാറില്‍ എന്‍ഡിഎ തകരും

English summary
no issue in sabarimala says kerala high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X