ഫഹദ് ഫാസിലിന് വിലക്കില്ല; തേടിയത് വിശദീകരണം മാത്രം, മറ്റുള്ളവ അടിസ്ഥാന രഹിതം
കൊച്ചി: ഒടിടി റിലീസുകളുടെ പശ്ചാത്തലത്തില്‍ ഫഹദ് ഫാസിലിനെ വിലക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിയേറ്റര്‍ ഉടകളുടെ സംഘടനയായ ഫിയോക്ക്. ഫഹദിനെ വിലക്കിയെന്ന വാര്‍ത്ത ശരിയല്ല, ഫഹദുമായോ ഫഹദിന്‍റെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും ഫഹദിന്‍റെ ചിത്രങ്ങൾക്ക് തീയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു. ഫഹദിനെ വിളിച്ച് വിശദീകരണം തേടിയെന്നുള്ളത് ശരിയാണെന്നും സംഘടന ഭാരവാഹികള്‍ അറിയിക്കുന്നു.
ഫഹദ് ഫാസിലിന്‍റെ രണ്ട് ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇതിന്‍റെ വിശദീകരണം അറിയുന്നതിനാണ് ഫഹദിനെ വിളിച്ചത്. രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്ന മറുപടി അദ്ദേഹം നല്‍കിയതായും സംഘടന ഭാരവാഹികള്‍ അറിയിച്ചു. മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നൽകിയതായും ഇവർ അറിയിച്ചു.

ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദിന് വിലക്കേര്‍പ്പെടുത്തുമെന്ന നിലപാട് ഫിയോക്ക് സ്വീകരിച്ചെന്നായിരുന്നു രാവിലെ പുറത്ത് വന്ന വാര്‍ത്തകള്‍. തുടര്‍ച്ചയായി ഫഹദിന്‍റെ മൂന്ന് ചിത്രങ്ങള്‍ ഒടിടി റിലീസിനെത്തിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഫഹദ് ഫാസിലിന്‍റേതായി പുറത്ത് വന്ന കഴിഞ്ഞ മൂന്ന് ചിത്രങ്ങാളായ സിയൂ സൂണ്‍, ഇരുള്‍, ജോജി എന്നിവ ഡയറക്ട ഒടിടി റിലീസ് ആയിരുന്നു.
രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം
Recommended Video

സിയു സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ ആമസോണിലും ഇരുള്‍ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്. അതേസമയം ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക് പെരുന്നാള്‍ റിലീസായി തിയേറ്ററിലെത്തും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആന്‍റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്.
ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications