ആ നടന് സുരാജ് തന്നെയോ..? ഒടുവില്‍ വ്യക്തത വരുത്തി ശിവാനി... 'ലാലേട്ടനോടുള്ള നന്ദി തീരില്ല'
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ താരങ്ങള്‍ക്കെതിരെ നിരവധി പേര് ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നടി ശിവാനി ഭായിയും തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്ക് വെച്ചിരുന്നു. അതില്‍ പ്രതികരിച്ചതിന്റെ പേരില്‍ ചൈന ടൗണ്‍ എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചെന്നും അന്ന് മോഹന്‍ലാല്‍ ഇടപെട്ടത് കൊണ്ടാണ് അവസരം നഷ്ടപ്പെടാതിരുന്നത് എന്നും ശിവാനി പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ശിവാനിയുടെ മുറിയുടെ വാതിലില്‍ മുട്ടിയത് സുരാജ് വെഞ്ഞാറമൂട് ആണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. ശിവാനി ആരുടെ പേരും പറഞ്ഞിരുന്നില്ലെങ്കിലും താരം അഭിനയിച്ച സിനിമയിലെ സഹതാരങ്ങളെ വെച്ച് കൊണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശിവാനി.

ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ശിവാനിയുടെ തുറന്ന് പറച്ചില്. സുരാജ് വെഞ്ഞാറമൂട് അല്ല ആ താരമെന്നും അദ്ദേഹത്തെ ദയവ് ചെയ്ത് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നുമാണ് ശിവാനി പറയുന്നത്. അയാളുടെ പേര് പറയണോ വേണ്ടയോ എന്നത് തന്റെ താല്പര്യമാണ് എന്നും ശിവാനി കൂട്ടിച്ചേര്‍ത്തു. ശിവാനിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഞാനിത് പറഞ്ഞതിന് ശേഷം ഒന്ന് രണ്ട് നടന്മാരുടെ ഫോട്ടോ വെച്ചിട്ട് മാധ്യമങ്ങളും ജനങ്ങളും അങ്ങോട്ട് ഉറപ്പിച്ചു ഇന്നയാളെയാണ് ഞാന്‍ പറഞ്ഞത് എന്ന്. ചൈന ടൗണില്‍ ആ നടന് ഇല്ല എന്നാണ് ഞാന്‍ പറഞ്ഞത്. ഈ മനുഷ്യനെ ഞാന്‍ കാണുന്നത് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ് എന്നാണ് പറയുന്നത്. ചൈന ടൗണിലുണ്ട് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാ പടങ്ങളും എടുത്ത് വെച്ച് നോക്കി അതില്‍ ഒരു കോമണ്‍ ആളുണ്ട് എന്ന് പറഞ്ഞ് ഇയാള്‍ തന്നെയെന്ന് ഉറപ്പിക്കുകയാണ്.
അത് ആരാണ് എന്ന് ഞാനാണ് പറയേണ്ടത്. അത് എനിക്ക് പറയാന്‍ താല്പര്യമില്ല. കാരണം എനിക്ക് അതൊരു പ്രശ്നമല്ല. അന്നത് സോള്‍വ് ചെയ്ത കാര്യമാണ്. സിനിമയില്‍ സപ്പോര്‍ട്ട് ഉണ്ട്, 90 ശതമാനം ആള്‍ക്കാരും നല്ലതാണ് എന്ന് പറയാന്‍ വേണ്ടി മാത്രം ഞാന്‍ പറഞ്ഞ ഒരു കാര്യത്തിനെ സപ്പോര്‍ട്ട് ചെയ്യണം എന്നുണ്ടെങ്കില്‍ ഇത് പറയണം. ഇത് പറയാതെ നിവൃത്തിയില്ല.
എന്നാലെ എനിക്ക് ലാല്‍ സര് നമ്മളെ എങ്ങനെ സഹായിച്ചു എന്ന് പറയാന്‍ പറ്റൂ. ഇത്രയും വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉള്ള, നമ്മളെ ഇത്രയും എന്റര്‍ടൈന്‍ ചെയ്യിച്ച ഒരു മനുഷ്യനെ പറ്റി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വരുന്ന കാര്യങ്ങളുണ്ട്. ചൈന ടൗണില്‍ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ലായിരുന്നു. ഞാന്‍ സെറ്റിലെത്തി കോമ്പിനേഷന്‍ ആര്‍ട്ടിസ്റ്റ് വന്നിട്ടില്ല എന്ന് പറഞ്ഞ് അത് നീണ്ടതാണ്.
എനിക്കറിയില്ലായിരുന്നു. അവസാനം ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത് ഇങ്ങനെ ചെയ്തു എന്നുള്ളത്. ഞാന്‍ മൂന്ന് ദിവസം അവിടെയുണ്ടായിരുന്നത് ലാല്‍ സാര്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. മൂന്നാമത്തെ ദിവസമാണ് അദ്ദേഹം അറിയുന്നത്. അദ്ദേഹം പറഞ്ഞു അങ്ങനെ നമ്മളുടെ സെറ്റില്‍ വന്ന ഒരു വ്യക്തിയെ വിഷമിപ്പിച്ച് അയയ്ക്കാന്‍ പാടില്ല. അവരെ അഭിനയിപ്പിച്ചേ വിടാവൂ എന്ന ലാല്‍ സാറിന്റെ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ അതില്‍ അഭിനയിച്ചത്.
അതില്‍ എല്ലാ കാലത്തും എനിക്ക് നന്ദിയുണ്ടായിരിക്കും. കാരണം നമ്മളെ അവിടെ നിന്ന് പറഞ്ഞുവിട്ടിരുന്നെങ്കില്‍ പല കാരണങ്ങളും ആള്ക്കാര് പടച്ചുവിട്ടേനെ. ഇപ്പോള്‍ ചില ആള്ക്കാര് ഒരു നടന്റെ ഫോട്ടോ വെച്ചിട്ട് അയാളാണ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. അതെനിക്ക് നല്ല വിഷമമുണ്ടാക്കുന്നുണ്ട്. ഒരിക്കലും സുരാജേട്ടനെ പറയേണ്ട. അങ്ങനെ ഒരു സംഭവം ഇല്ല. ആരോ പറഞ്ഞു തിരുവനന്തപുരത്ത് നിന്നുള്ള നടനാണ് എന്ന്.
തിരുവനന്തപുരത്ത് സുരാജേട്ടന് മാത്രമെ ഉള്ളോ? ഞാനും തിരുവനന്തപുരത്തുകാരിയാണ്. ഞാന്‍ ഒരു സ്ഥലം പറഞ്ഞിട്ടില്ല. അനാവശ്യമായി അദ്ദേഹത്തിന്റെ പേരെടുത്ത് വലിച്ചിഴയ്ക്കുന്നു. ഞാന്‍ വ്യക്തമായിട്ട് അയാള്‍ അല്ല എന്ന് പറഞ്ഞു. ഇനി അദ്ദേഹത്തിന്റെ പേര് എന്റെ പേരുമായി ചേര്‍ത്ത് പറയരുത്. അങ്ങനെ ഒരു വാക്ക് എന്റെ വായില്‍ നിന്ന് വീണിട്ടില്ല. ആളുകള്‍ ഊഹിച്ചെടുക്കുകയാണ്. ഞാനുദ്ദേശിച്ച ആള് ചൈന ടൗണിലുണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞോ?' ശിവാനി പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications