കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ എന്തിനും തയ്യാറായി എംഎം മണി

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എംഎം മണി. ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നും അദ്ദേഹം.

  • By Gowthamy
Google Oneindia Malayalam News

ഇടുക്കി : സംസ്ഥാനം വൈദ്യുത പ്രതിസന്ധിയിലാണെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണിയുടെ ഉറപ്പ്. പുറത്തു നിന്ന് വൈദ്യുതി വാങ്ങിയാണെങ്കിലും പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മൂലമറ്റത്തെ സാങ്കേതിക പ്രശ്‌നം ഡിസംബര്‍ 16നകം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോര്‍ച്ച കണ്ടെത്തിയ മൂലമറ്റം പവര്‍ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

MM Mani

വൈദ്യുതി പുറത്തു നിന്നു വാങ്ങുന്നതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മണി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന വൈദ്യുത നിലയമാണ് മൂലമറ്റത്തേത്. ശനിയാഴ്ചയാണ് മൂലമറ്റം പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയത്. ചോര്‍ച്ച പരിഹരിക്കുന്നതുവരെ വൈദ്യുതി ഉത്പാദനത്തില്‍ 390 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

English summary
Minister mm mani says take any action to avoid loadshedding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X