നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മാഡം ! ആ വില്ലൻ കഥാപാത്രം ആരെന്ന് വെളിപ്പെടുത്തി പോലീസ് ! ഞെട്ടും!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദുരൂഹതകള്‍ വാനോളം ഉയര്‍ത്തിക്കൊണ്ടായിരുന്നു അജ്ഞാതയായ ആ മാഡത്തിന്റെ രംഗപ്രവേശം. ത്രില്ലര്‍ സിനിമകളിലെ പുറത്ത് വരാതെ അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന വില്ലനെപ്പോലെ ഒരു കഥാപാത്രം. പള്‍സര്‍ സുനിയും ദിലീപും മാത്രമല്ല, നടിയെ ആക്രമിച്ചതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന വില്ലന്‍ കഥാപാത്രങ്ങള്‍ ഇനിയുമുണ്ടെന്ന് തന്നെയാണ് അന്വേഷണസംഘം സംശയിക്കുന്നത്. സിനിമാരംഗത്തേയും രാഷ്ട്രീയ രംഗത്തേയും പലപ്രമുഖരും പോലീസിന്റെ നിരീക്ഷണ വലയത്തിലുമാണ്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് ഒരു മാഡം ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. അതിനിടെ ഈ അജ്ഞാതയായ മാഡം ആരെന്ന് പോലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

നടിയുടെ മുറിയില്‍ ഒളിഞ്ഞുനോക്കിയ ദിലീപ്..!! നടന്റെ വികൃതമുഖം തുറന്നുകാട്ടി തിരക്കഥാകൃത്ത് !!

ആരാണാ മാഡം

ആരാണാ മാഡം

നടിയെ ആക്രമിച്ച കേസിലെ യഥാര്‍ത്ഥ വില്ലന്‍ ദിലീപ് അല്ലെന്നും അത് ആ മാഡം ആണെന്നുമുള്ള തരത്തിലാണ് അഭ്യൂഹങ്ങള്‍ ഇത്രയും ദിവസം പരന്നത്. ആരാണാ മാഡം എന്നത് സംബന്ധിച്ചും നിരവധി ഊഹാപോഹങ്ങള്‍ പരന്നു.

കാവ്യയോ അമ്മയോ

കാവ്യയോ അമ്മയോ

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനോ, അമ്മ ശ്യാമളയോ ആവാം ഈ മാഡം എന്ന തരത്തിലും കഥകള്‍ പ്രചരിച്ചു. സംശയനിഴലിലുള്ള മലയാളത്തിലെ ഒരു യുവനടിയാകാം ഈ മാഡമെന്നും ആരോപണം ഉയര്‍ന്നു.

മാഡം ഇല്ലെന്ന്

മാഡം ഇല്ലെന്ന്

എന്നാല്‍ ഇപ്പോള്‍ മാഡം ആരെന്നത് സംബന്ധിച്ച് അന്വേഷണ സംഘം തന്നെ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അങ്ങനെയൊരു മാഡം ഇല്ലെന്ന് പോലീസ് വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

സുനിയുടെ ഭാവനാസൃഷ്ടി

സുനിയുടെ ഭാവനാസൃഷ്ടി

മാഡം എന്നത് പള്‍സര്‍ സുനിയുടെ ഭാവനാസൃഷ്ടി മാത്രമാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അന്വേഷണം വഴിതെറ്റിക്കാനാണ് സുനി ഇത്തരമൊരു െകട്ടുകഥ ഉണ്ടായത്. സുഹൃത്തുക്കളില്‍ അടക്കം ഈ മാഡത്തെക്കുറിച്ച് സുനി തെറ്റിദ്ധാരണ ഉണ്ടാക്കിയതാവാം എന്നാണ് പോലീസ് പറയുന്നത്.

ക്വട്ടേഷൻ തന്ന മാഡം

ക്വട്ടേഷൻ തന്ന മാഡം

ആക്രമിക്കപ്പെട്ട നടിയാണ് ആദ്യമായി കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കിയത്. കാറില്‍ വെച്ച് സുനി ഇത് മാഡം തന്ന ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞതായി നടി മൊഴി നല്‍കിയിരുന്നു.

ഫെനിയുടെ വരവ്

ഫെനിയുടെ വരവ്

പിന്നീട് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനാണ് ഈ മാഡത്തെ വീണ്ടും തലക്കെട്ടാക്കിയത്. തന്നെ വന്നുകണ്ട സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ ഒരു മാഡത്തെക്കുറിച്ച് സംസാരിച്ചു എന്നായിരുന്നു ഫെനി ബാലകൃഷ്ണന്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

മാഡത്തെ രക്ഷിക്കാൻ

മാഡത്തെ രക്ഷിക്കാൻ

ഈ മാഡത്തേയും ദിലീപിനേയും ബന്ധപ്പെടുത്തിയും കഥകള്‍ പരന്നിരുന്നു. കേസിന് പിന്നിലുള്ള ആ വില്ലന്‍ കഥാപാത്രമായ മാഡത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ദിലീപ് അറസ്റ്റ് വരിച്ചത് എന്നാണ് അഭ്യൂഹം പരക്കുന്നത് . ദിലീപുമായി വളരെയേറെ അടുപ്പമുള്ള, എന്നാല്‍ സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത ആളാണ് മാഡമെന്നായിരുന്നു ഊഹാപോഹങ്ങള്‍.

അന്വേഷണം അടുപ്പക്കാരിലേക്ക്

അന്വേഷണം അടുപ്പക്കാരിലേക്ക്

ദിലീപുമായി ഏറെ അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കുള്ളവരും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നവരുമായ കൂടുതല്‍ പേരിലേക്കാണ് അന്വേഷണം പോലീസ് വ്യാപിപ്പിച്ചിരിക്കുന്നത്.

അന്വേഷണം തീർന്നിട്ടില്ല

അന്വേഷണം തീർന്നിട്ടില്ല

എന്തായാലും ദിലീപ് അറസ്റ്റിലായതോടെ അന്വേഷണം തീര്‍ന്നിട്ടില്ല എന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. പ്രമുഖരായ പലരും ഇനിയും കുടുങ്ങാന്‍ സാധ്യതയുണ്ട് എന്ന് തന്നെയാണ് വിവരങ്ങള്‍.

English summary
According to Police Madam in actress case is just an imaginary creation of Pulsar Suni
Please Wait while comments are loading...