കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലര മാസമായി മജിസ്‌ട്രേറ്റില്ല, മഞ്ചേരി കോടതിയില്‍ വിചാരണ കാത്തുകിടക്കുന്നത് 2700ല്‍പരം കേസുകള്‍

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍(ഒന്ന്) വിചാരണ കാത്തുകിടക്കുന്നത് 2700ല്‍പരം കേസുകള്‍.
നാലര മാസമായി ഈകോടതിയില്‍ മജിസ്‌ട്രേറ്റ് ഇല്ല. മജിസ്‌ട്രേറ്റായിരുന്ന ഹരിപ്രിയ പി നമ്പ്യാര്‍ 2017 നവംബര്‍ ഏഴിന് സ്ഥലം മാറി പോയതിന് ശേഷം ഇവിടെ പുതിയ നിയമനം നടന്നെങ്കിലും ചാര്‍ജ്ജെടുത്ത അന്നുതന്നെ പുതിയ മജിസ്‌ട്രേറ്റ് ഹൈക്കോടതിയുടെ ട്രൈനിംഗിനായി പോകുകയായിരുന്നു. 2018 ഫെബ്രുവരി 12ന് ചുമതലയേറ്റ മജിസ്‌ട്രേറ്റ് ആര്‍ എ ഷെറിനാണ് അന്നു തന്നെ പരിശീലനത്തിന് പോയത്.

2014ന് ശേഷം 23 ഹിന്ദു ആക്ടിവിസ്റ്റുകളെ ജിഹാദികൾ കൊന്നെന്ന് ബിജെപി! വ്യാജ പ്രചരണം പൊളിഞ്ഞു
നേരത്തെ തന്നെ കേസുകളുടെ ആധിക്യം മൂലം വീര്‍പ്പുമുട്ടുന്ന ന്യായാലയത്തില്‍ മജിസ്‌ട്രേറ്റിന്റെ അഭാവം കൂടി ആയതോടെ വ്യവഹാരങ്ങള്‍ കുന്നുകൂടുകയാണ്. നിലവില്‍ ഇവിടെ രണ്ടായിരത്തി എഴുനൂറില്‍ പരം കേസുകള്‍ വിചാരണ കാത്തു കിടക്കുകയാണ്. ഒന്നാം ജെ എഫ് സി എം കോടതിയുടെ ചാര്‍ജ്ജ് രണ്ടാം ജെ എഫ് സി എം കോടതിയായ ഫോറസ്റ്റ് കോടതിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ ഏക ഫോറസ്റ്റ് സ്‌പെഷ്യല്‍ കോടതിയായ മഞ്ചേരി ജെ എഫ് സി എം (രണ്ട്) കോടതിക്ക് ചാര്‍ജ്ജ് നല്‍കിയത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതിന് തുല്യമാണെന്ന് ജീവനക്കാര്‍ പറയുന്നു. കാരണം ഇവിടെയും കേസുകളുടെ ആധിക്യം ഓഫീസ് പ്രവര്‍ത്തനങ്ങളെയും നീതി നിര്‍വ്വഹണത്തെയും ബാധിക്കുന്നുണ്ട്.

manjeri

മജിസ്‌ട്രേറ്റ് ആര്‍ എ ഷെറിന്റെ ഹൈക്കോടതി ഇന്‍സര്‍വ്വീസ് പരിശീലന കാലാവധി ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും നീളുമെന്നറിയുന്നു. ഈ സാഹചര്യത്തില്‍ ജെ എഫ് സി എം കോടതി (രണ്ട്) മജിസ്‌ട്രേറ്റ് ഇ വി റാഫേലിനെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ പോള്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജന്‍ തട്ടില്‍ എന്നിവര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ച് മജിസ്‌ട്രേറ്റ് ഇ വി റാഫേലിനെ അടുത്ത മാസം ജെ എഫ് സി എം (ഒന്ന്)ലേക്ക് മാറ്റിയേക്കും. ഇതോടെ കേസുകളുടെ ആധിക്യം മൂലം ശ്വാസംമുട്ടുന്ന ഈ ന്യായാലയത്തിന് ഒരല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
no majistrate in manjeri court- 2700 cases pending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X