കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി ചില്ലിക്കാശ് എടുക്കില്ലെന്ന് അറിയാം: ജോയ് മാത്യൂ, പക്ഷെ

  • By Desk
Google Oneindia Malayalam News

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കാനായി ലേകാമെങ്ങുമുള്ള മലയാളികള്‍ ഒരുമെയ്യായി പ്രവര്‍ത്തിക്കുകയാണ്. അന്യസംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും ആ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് പിന്തുണയുമായി രംഗത്തെന്നു. പ്രളയത്തില്‍ തകര്‍ന്ന കേരളമെന്നല്ല പ്രളയത്തെ അതിജീവിച്ച കേരളമെന്നായിരിക്കും ചരിത്രം രേഖപ്പെടുത്തുകയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

<strong>99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ</strong>99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അണപൊട്ടി ഒഴുകുന്ന ജലത്തെ പോലെയാണ് സഹായങ്ങളും പ്രവഹിക്കുന്നത്. എന്നാല്‍ ദുരിതാശ്വാസ നിധിയെങ്ങനെ ഫലപ്രദമായി വിനിയോഗിക്കണമെന്നതിനെക്കുറിച്ച് പല ചര്‍ച്ചകളും നടന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ തന്റെ നിലപാടും പുതിയൊരു നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോയ് മാത്യൂ.

<strong>ഈ മരയൂളകള്‍ വിചാരിക്കുന്നതെന്താണ്; കള്ളപ്പണം തിരിച്ചെത്തിയിട്ടുണ്ട്, മറുപടിയുമായി കെ സുരേന്ദ്രന്‍</strong>ഈ മരയൂളകള്‍ വിചാരിക്കുന്നതെന്താണ്; കള്ളപ്പണം തിരിച്ചെത്തിയിട്ടുണ്ട്, മറുപടിയുമായി കെ സുരേന്ദ്രന്‍

700 കോടിയിലേറെ

700 കോടിയിലേറെ

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ പ്രകാരം 700 കോടിയിലേറെ രൂപ ഇതുവരെ ദുരിതാശ്വാസ നിധിയില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴും കോടിക്കണക്കിന് രൂപയാണ് എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ മലയാളികളോടും ഒരുമാസത്തെ ശമ്പളം ഘടുക്കളായി നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതും കൂടിചേരുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന അടുത്ത് തന്നെ 1000 കോടി കവിഞ്ഞേക്കും. ഇതിനിടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഓഖി ഫണ്ട്

ഓഖി ഫണ്ട്

ഓഖി ഫണ്ട് അടക്കം മുഖ്യമന്ത്രി വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി ജോയ് മാത്യൂ രംഗത്ത് വന്നിരിക്കുന്നത്. നവകേരളത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്ന കാര്യങ്ങളുടെ കണക്ക് അറിയാന്‍ ജനങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം അതെങ്ങനെ സാധ്യമാകും എന്നതിനുള്ള മാര്‍ഗ്ഗവും മുന്നോട്ട് വെച്ചിട്ടുണ്ട്.

ജോയ് മാത്യു

ജോയ് മാത്യു

ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത. ഫെയ്‌സ്ബുക്കിലൂടെയാണ് ജോയ് മാത്യു തന്റെ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ വിശദമായരൂപം ഇങ്ങനെ..

മുഖ്യമന്ത്രി എടുക്കില്ല

മുഖ്യമന്ത്രി എടുക്കില്ല

മഹാപ്രളയത്തില്‍ നിന്നും നവകേരളം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കേരളത്തിനെ കൈമെയ് മറന്നു സഹായിക്കാന്‍ ലോകമെമ്പാടുനിന്നും മനുഷ്യസ്‌നേഹികള്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമയക്കുന്നുണ്ട് .പ്രതിപക്ഷ കക്ഷികള്‍ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസനിധിയില്‍ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.

വരവിന്റെ കണക്കുകള്‍

വരവിന്റെ കണക്കുകള്‍

എന്നാല്‍ ഇങ്ങിനെ ജനങ്ങള്‍ നല്‍കുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയില്‍ ചിലവഴിക്കുന്നു എന്നുമറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട് .ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വരവിന്റെ കണക്കുകള്‍ ഗവര്‍മെന്റ് വെബ് സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ് .

ഒരു വെബ് സൈറ്റ്

ഒരു വെബ് സൈറ്റ്

അതുപോലെ നവകേരളത്തിനുവേണ്ടി വരുന്ന ചിലവുകള്‍ എന്തൊക്കെയാണെന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് . വകമാറ്റി ചെലവ് ചെയ്യുന്നതില്‍ തഴക്കവും പഴക്കവുമുള്ള നമ്മുടെ പാരമ്പര്യം ആവര്‍ത്തിക്കാ തിരിക്കാന്‍ ,നവകേരള നിര്‍മ്മിതിയില്‍ ഉത് കണ്ഠയുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന ഒരു വെബ് സൈറ്റ് ആരംഭിക്കുകയാണ് അതിനുള്ള ഏക മാര്‍ഗ്ഗം.

പ്രവൃത്തിയും ഫലം കാണും

പ്രവൃത്തിയും ഫലം കാണും

കാര്യങ്ങള്‍ സുതാര്യമാകുമ്പോള്‍ പ്രവൃത്തിയും ഫലം കാണും . സ്വതന്ത്രമായി കാര്യങ്ങളെ കാണുന്ന ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ സജീവമായ ഒരു യുവ തലമുറ ഇവിടെയുണ്ട്,അവര്‍ക്ക് വേണ്ടി എങ്കിലും കാര്യങ്ങള്‍ സുതാര്യമാവണം.

ഫെയ്സ്ബുക്ക് പോസ്റ്റ്

ജോയ് മാത്യൂവിന്‍റെ നിര്‍ദ്ദേശം

ഹൈക്കോടതി

ഹൈക്കോടതി

പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തെ ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പടേയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണെന്നും കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.

English summary
No matter what, CM won't take a single penny from the relief fund: Joy Mathew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X