കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം പരാമര്‍ശിച്ചില്ല, കേരളത്തിന് പ്രതിഷേധം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളം ഒരു ഐഐടിയില്‍ മാത്രം ഒതുങ്ങുമോ.... വിഴിഞ്ഞം പദ്ധതിക്കും വല്ലാര്‍പാടം പദ്ധതിക്കും ഒന്നും ബജറ്റില്‍ വിഹിതം കാണുന്നില്ല.

16 പുതിയ തുറമുഖ പദ്ധതികളാണ് ബജറ്റില്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനായി 11,0035 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പക്ഷേ അതിനിടയിലൊന്നും നമ്മുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

Vizhinjam Sea Port

കേരളത്തില്‍ നിന്നുള്ള 20 എംപിമാരും ഇത്തവണ പ്രതിപക്ഷത്തായതിനാല്‍ പ്രതിഷേധത്തിന് കുറവൊന്നും ഉണ്ടായില്ല. എയിംസ് കിട്ടിയില്ലെന്ന് മാത്രമല്ല, വിഴിഞ്ഞത്തെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ കേന്ദ്ര ധനമന്ത്രി. തങ്ങളുടെ പ്രതിഷേധം എംപിമാര്‍ പാര്‍ലമെന്റില്‍ തന്നെ പ്രകടിപ്പിച്ചു.

കേരളത്തിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. പാരിസ്ഥിതിക അനുമതി സംബന്ധിച്ച് വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണെങ്കിലും പുതിയ സര്‍ക്കാര്‍ തുറമുഖത്തിന് അനുകൂല നലിപാടെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം.

വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ എന്തായാലും ധനമന്ത്രി ഒന്നും പറഞ്ഞില്ല. പക്ഷേ എയിംസിന്റെ കാര്യത്തില്‍ ചെറിയൊരു പ്രതീക്ഷ നല്‍കുകയും ചെയ്തു. ഇപ്പോള്‍ പ്രഖ്യാപിച്ച നാലെണ്ണത്തിന് പിറകേ ഘട്ടംഘട്ടമായി മറ്റ് സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുന്നകാര്യം പരിഗണനയിലുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

English summary
No mention on Vizhinjam Port in Budget, Kerala MPs protested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X