Get Updates
Get notified of breaking news, exclusive insights, and must-see stories!

അത്ര വെടിപ്പല്ല കിറ്റെക്‌സിലെ കാര്യങ്ങൾ... ശുചിമുറികളില്ല, മിനിമംകൂലിയില്ല; തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട്

കൊച്ചി: കിറ്റെക്‌സ് ഇനി കേരളത്തില്‍ ഒരു നിക്ഷേപവും നടത്തില്ലെന്നാണ് കിറ്റെക്‌സ് എംഡി സാബു ജേക്കബ് ആവര്‍ത്തിച്ച് പറയുന്നത്. സ്ഥാപനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പരിശോധനകള്‍ ആയിരുന്നു സാബു ജേക്കബിനെ ചൊടിപ്പിച്ചത്. എന്തായാലും തെലങ്കാനയില്‍ ആയിരം കോടിയുടെ പദ്ധതിയൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്.

കിറ്റെക്‌സിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സാബു ജേക്കബ് പറയുന്നത് പോലെ, അവിടെ കാര്യങ്ങള്‍ അത്ര കൃത്യമായിട്ടൊന്നും അല്ല നടക്കുന്നത് എന്നാണ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞു. പരിശോധിക്കാം...

പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

ശുചിമുറികളില്ല, കുടിവെള്ളവും

ശുചിമുറികളില്ല, കുടിവെള്ളവും

സകല സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നാണ് സാബു ജേക്കബിന്റെ അവകാശവാദം. എന്നാല്‍ ഇവിടെ ആവശ്യത്തിന് ശുചി മുറികള്‍ ഇല്ലെന്നാണ് തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അതുപോലെ തന്നെ തൊഴിലാളികള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിലും കമ്പനി പരാജയപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അധിക ജോലി, കുറഞ്ഞ വേതനം, മിനിമം കൂലിയില്ല

അധിക ജോലി, കുറഞ്ഞ വേതനം, മിനിമം കൂലിയില്ല

വലിയ തുകയാണ് തങ്ങള്‍ ജീവനക്കാര്‍ക്ക് വേതനമായി നല്‍കുന്നത് എന്നാണ് സാബു ജേക്കബ് ചാനല്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം പോലും നല്‍കുന്നില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. മാത്രമല്ല, അവധി ദിനങ്ങളില്‍ പോലും തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നുണ്ട്. അതിന് അധിക വേതനം നല്‍കുന്നും ഇല്ല.

 പിഴ ഈടാക്കുന്നു

പിഴ ഈടാക്കുന്നു

ജീവനക്കാരില്‍ നിന്ന് കിറ്റെക്‌സ് കമ്പനി അനധികൃതമായി പിഴ ഈടാക്കുന്നു എന്നും തൊഴില്‍ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, തൊഴിലാളുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നതും കണ്ടെത്തിയിട്ടുണ്ട്. കൃത്യസമയത്ത് ശമ്പളം നല്‍കുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കരാര്‍ തൊഴിലാളികളുടെ കാര്യത്തിലും

കരാര്‍ തൊഴിലാളികളുടെ കാര്യത്തിലും

കരാര്‍ തൊഴിലാളികളുടെ കാര്യത്തിലും കിറ്റെക്‌സില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കരാര്‍ തൊഴിലാളികള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. കരാര്‍ തൊഴിലാളികളുടെ രജിസ്റ്ററും ഉണ്ടായിരുന്നില്ല. കരാര്‍ തൊഴിലാളികളുടെ വിശദാംശങ്ങള്‍ സൂക്ഷിക്കാത്തത് ഗുരുതരമായ ക്രമക്കേട് തന്നെയാണ്.

അന്യസംസ്ഥാന തൊഴിലാളികള്‍

അന്യസംസ്ഥാന തൊഴിലാളികള്‍

മലയാളികള്‍ മാത്രമല്ല, അന്യസംസ്ഥാന തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട് കിറ്റക്‌സില്‍. ഇവര്‍ക്ക് ആനശ്യമായ ആരോഗ്യ സംവിധാനങ്ങളോ സൗകര്യങ്ങളോ കമ്പനി ഒരുക്കിയിരുന്നില്ല എന്നും തൊഴില്‍ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

സാലറി സ്ലിപ്പ് ഇല്ല

സാലറി സ്ലിപ്പ് ഇല്ല

ദേശീയ അവധി ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണം എന്നാണ് ചട്ടം. അല്ലാത്ത പക്ഷം, ആ ദിനങ്ങളില്‍ അധികവേതനം നല്‍കണം. ഇത് കിറ്റക്‌സില്‍ നടപ്പിലായിരുന്നില്ല. അതുപോലെ തന്നെ സാലറി സ്ലിപ്പുകളും കമ്പനി സൂക്ഷിച്ചിരുന്നില്ല എന്നാണ് തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാബുവിനെ ചൊടിപ്പിച്ച പരിശോധന

സാബുവിനെ ചൊടിപ്പിച്ച പരിശോധന

തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടിന് ആധാരമായ പരിശോധന തന്നെ ആയിരുന്നു സാബു ജേക്കബിനെ ആദ്യം തന്നെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ ആയിരുന്നു അദ്ദേഹം പരസ്യ പ്രതികരണം നടത്തിയതും കേരളത്തില്‍ പ്രഖ്യാപിച്ച മൂവായിരത്തി അഞ്ഞൂറ് കോടിയുടെ പദ്ധതി പിന്‍വലിച്ചതും. തുടർന്നാണ് തെലങ്കാനയിലെ ക്ഷണം സ്വീകരിച്ച് ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്.

ലോകത്തെ ഏറ്റവും വലിയ ശമ്പളം

ലോകത്തെ ഏറ്റവും വലിയ ശമ്പളം

എന്നാല്‍ തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ടാണ് സാബു ജേക്കബിന്റെ മറുപടി. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വേതനവും സൗകര്യങ്ങളും നല്‍കുന്നത് താന്‍ ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു പരിശോധനയും നടത്താതെ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നും ആക്ഷേപിക്കുന്നുണ്ട് അദ്ദേഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+