കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിന് മന്ത്രിസ്ഥാനമില്ല;പിള്ള രാജിക്കൊരുങ്ങുന്നു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കെബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് ആര്‍ ബാലകൃഷപിള്ള. യുഡിഎഫില്‍ നിന്ന് ലഭിച്ചിട്ടുള്ള എല്ലാ സ്ഥാനവും കേരള കോണ്‍ഗ്രസ് ബി ഒഴിയുമെന്നും ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ കേരള കോംണ്‍ഗ്രസ് ബി നേതൃയോഗം ജനുവരി മൂന്നിന് ചേരുമെന്നും ബാലകൃഷ്ണപിള്ള അറയിച്ചു.

അതേ സമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ രമേശ് ചെന്നിത്തലയോ ആഭ്യന്തരമന്ത്രിയാകുന്നതിന് തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്ന് എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിയാകുന്നതില്‍ എന്‍എസ്എസിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും മന്ത്രിയാക്കുന്നതും ആക്കാതിരിക്കുന്നതും കോണ്‍ഗ്രസിന്റെ മാത്രം കാര്യമാണെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

K B Ganesh Kumar

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ കെഎം മാണിയും കുഞ്ഞാലിക്കുട്ടിയും അംഗീകരിച്ചു. ലീഗിനോട് കൂടിയാലോചിച്ചാണ് രമേശിന്റെ മന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുത്തതെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. ഇതോടെ മുന്നണിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സ്വാഗതം ചെയ്യുന്നുവെന്ന് കെ എം മാണി പ്രതികരിച്ചു. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും ഇതില്‍ അഭിപ്രായം പറയാനില്ലെന്നും മാണി പറഞ്ഞു.

English summary
Kerala Congress (B) leader K B Ganesh Kumar is unlikely to get a ministerial berth in a situation of the induction of Ramesh Chennithala. The congress leadership has informed the decision to party chairman R Balakrishna Pillai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X