കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഴവൂരിന്‍റേയും രാമചന്ദ്രന്‍ നായരുടേയും കുടുബത്തെ സഹായിച്ചത് പ്രളയഫണ്ടില്‍ നിന്നോ: സത്യാവസ്ഥയെന്ത്

Google Oneindia Malayalam News

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംവര്‍ഷവും പ്രളയദുരിതം നേരിടുന്ന കേരളത്തില്‍ 69 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1551 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനാത്തിന്‍റെ എല്ലാ ജില്ലകളിലുമായി പ്രവര്‍ത്തിക്കുന്നത് അവയില്‍ 65,548 കുടുംബങ്ങളിലെ 2,27,333 പേരാണ് ഉള്ളത്. ക്യാംമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ ജനങ്ങള്‍ ഒന്നാകെ രംഗത്തിറങ്ങുന്ന കാഴ്ച്ചയാണ് കേരളത്തിലൂടനീളം കാണാന്‍ കഴിയുന്നത്.

പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു: കണ്ടെത്താനുള്ളത് 50 പേരെപുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു: കണ്ടെത്താനുള്ളത് 50 പേരെ

അവശ്യസാധനങ്ങള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ക്യാമ്പിലെത്തിക്കുന്നവര്‍ തങ്ങളാല്‍ കഴിയുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറുന്നു. മഹാദുരന്തത്തെ ഒറ്റക്കെട്ടായി നേരിടാന്‍ കൈകോര്‍ക്കുമ്പോള്‍ തന്നെ മറ്റൊരു വശത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള പ്രചരണവും ചിലര്‍ ശക്തമായി നടത്തുന്നുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം

സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം

പ്രളയദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുന്നുവെന്നാണ് ഇവരുടെ പ്രധാനം. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍റെയും ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന രാമചന്ദ്രന്‍ നായരുടേയും കുടുബത്തിന് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം കൈമാറിയെന്ന രീതിയിലാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം.. ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥയാണ് പരിശോധിക്കുകയാണ് ഇവിടെ..

പണം കൈമാറി, പക്ഷെ

പണം കൈമാറി, പക്ഷെ

ഉഴവൂര്‍ വിജയന്‍റെയും രാമചന്ദ്രന്‍ നായരുടേയും കുടുംബത്തിന് ദുരിതാശ്വാസ നിധിവഴി സര്‍ക്കാര്‍ പണം നല്‍കി എന്നത് സത്യംതന്നെയാണ്. എന്നാല്‍ അത് ഇപ്പോള്‍ പ്രചരിക്കുന്ന രീതിയില്‍ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് കൈമാറിയത് എന്നാണ് പരിശോധിക്കേണ്ടത്. 2017 ജുലൈ മാസത്തിലാണ് ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറിയത്. രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കൈമാറിയിത് 2018 ഫെബ്രുവരിയിലും. തുക കൈമാറിയ തിയ്യതികള്‍ പരിശോധിക്കുമ്പോള്‍ തന്നെ വ്യക്തമാണ് കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് മുമ്പാണ് തുക കൈമാറിയതെന്ന്.

ദുരിതാശ്വാസത്തിനല്ലാതെ

ദുരിതാശ്വാസത്തിനല്ലാതെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ല. . ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട് . ഒന്നു ബജറ്റില്‍ നിന്നു സര്‍ക്കാര്‍ നല്‍കുന്ന തുക , രണ്ടു ജനങ്ങള്‍ നല്‍കുന്ന സംഭാവനകള്‍. 4106 കോടി രൂപയാണ് (20/07/2019 വരെ ) പ്രളയ ദുരിതാശ്വാസത്തിലേക്ക് പൊതുജനങ്ങളില്‍ നിന്ന് പിരിച്ചു കിട്ടിയതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.

ബജറ്റില്‍ നിന്നും തുക നീക്കിവെക്കുന്നു

ബജറ്റില്‍ നിന്നും തുക നീക്കിവെക്കുന്നു

പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച സംഭാവനകളില്‍ നിന്നു ഒരു പൈസ പോലും മറ്റൊരു കാര്യത്തിനും വിനിയോഗിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാവര്‍ഷവും ദുരിതാശ്വാസ നിധിയിലേക്ക് ബജറ്റില്‍ നിന്നു പണം നീക്കി വയ്ക്കാറുണ്ട്. ഇതില്‍ നിന്നാണ് മാറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നത് . ഈ തുകയില്‍ നിന്നാണ് ഉഴവൂര്‍ വിജയന്‍റെയും രാമചന്ദ്രന്‍ നായരുടേയും കുടുംബത്തിന് പണം കൈമാറിയത്. പ്രളയ ദുരിതാശ്വാസ നിധി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്നുറപ്പു വരുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഈ തുക പ്രത്യേക അക്കൗണ്ടിലുമാണ് സൂക്ഷിച്ചിട്ടുള്ളത്.

വിവരങ്ങള്‍ ലഭ്യമാണ്

വിവരങ്ങള്‍ ലഭ്യമാണ്

ഈ സർക്കാർ അധികകാരത്തിൽ വന്നതിനു ശേഷം 1700 കോടിയിൽപരം രൂപ സിഎംഡിആർ എഫിൽ നിന്ന് ധനസഹായം നൽകിട്ടുണ്ട്. ഇതൊന്നും പ്രളയഫണ്ടിൽ നിന്നോ ഓഖി ദുരിതാശ്വാസത്തിനായി പിരിച്ച ഫണ്ടിൽ നിന്നോ അല്ല. പ്രളയദുരിതാശ്വാസത്തിനായി സമാഹരിച്ച തുക ഏത് രീതിയില്‍ ചിലവഴിക്കുന്നു എന്നത് ഈ വെബ്സൈറ്റ് (https://donation.cmdrf.kerala.gov.in/.../Settin.../transparency...) സന്ദര്‍ശിച്ചാല്‍ വ്യക്തമാകും.

ആര്‍ക്കും പരിശോധിക്കാം

ആര്‍ക്കും പരിശോധിക്കാം

ചെലവുകളും അതിനാധാരമായ ഉത്തരവുകളും മേല്‍പറഞ്ഞ പോർട്ടലിൽ നൽകിയിട്ടുണ്ട്. ഓരോ ഉത്തരവുകളും പരിശോധിച്ച് ജനങ്ങളിൽ നിന്നും സമാഹരിച്ച തുക മറ്റേതെങ്കിലും ആവശ്യത്തിനായി ചെലവഴിച്ചോ എന്ന് ഓരോ പൗരനും പരിശോധിക്കാന്‍ കഴിയുന്നതാണ്.

സംഭാവന നല്‍കാം

സംഭാവന നല്‍കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം. Name of Donee: CMDRF Account number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
no money from flood relief fund used to help uzhavoor vijayan and ramachandran nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X