Get Updates
Get notified of breaking news, exclusive insights, and must-see stories!

32 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി; ഇന്ന് പരിശോധിച്ച സാമ്പിളുകള്‍ 40000ത്തില്‍ താഴെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊറോണ രോഗികള്‍ 3000ത്തില്‍ താഴെ. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. 32 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 428 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

കേരളത്തില്‍ ഇന്ന് 2884 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്. 13 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3998 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 6, കോഴിക്കോട് 5, കണ്ണൂര്‍ 4, എറണാകുളം 3, മലപ്പുറം 2, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5073 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 61,281 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,41,471 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,50,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 962 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+