ഇനി ആലപ്പുഴയിലില്ല ആളില്ലാ ലെവല്‍ ക്രോസ്സുകള്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇനിമുതല്‍ കാവല്‍ക്കാരനില്ലാത്ത റെയില്‍വേ ലെവല്‍ ക്രോസ്സിങ്ങുകള്‍ ഇല്ല. സംസ്ഥാനത്ത് റെയില്‍പാത കടന്നുപോകുന്ന ജില്ലകളില്‍ ആളില്ലാ ലെവല്‍ക്രോസ്സുകള്‍ ഇല്ലാത്ത ആദ്യ ജില്ലയാകുകയാണ് ആലപ്പുഴ. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പരസിരത്ത് വച്ച് കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍ പ്രഖ്യാപനം നടത്തും.
കായംകുളം-ആലപ്പുഴ- എണണാകുളം തീരദേശ റെയില്‍വേ ലൈനില്‍ ആകെ 118 ലെവല്‍ ക്രോസ്സിങ്ങുകളാണ് ഉള്ളത്. രാജ്യത്തെ മറ്റേത് റെയില്‍വേ ലൈനുകളേക്കാള്‍ ലെവല്‍ ക്രോസ്സിങഅങുകള്‍ ഉള്ള മേഖലയാണിത്. ഒരു കിലോമീറ്ററില്‍ ഒരു ലെവല്‍ ക്രോസ്സിങ് എന്നതാണ് രാജ്യത്തെ ശരാശരി കണക്ക്. എന്നാല്‍ കായംകുളം -എറണാകുളം പാതയില്‍ ഇത് 1.5 ആണ്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ലെവല്‍ ക്രോസ്സിങ്ങുകളില്‍ നടക്കുന്ന അപകടങ്ങളും കൂടുതലാണ്.

മൂന്ന് വര്‍ഷം മുമ്പ് വരെ 44 ആളില്ലാ ലെവല്‍ ക്രോസ്സിങ്ങുകളാണ് ആലപ്പുഴ ജില്ലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം സ്ഥിരമായി അടച്ചിട്ടുണ്ട്. ഇപ്പോള്‍ ബാക്കിയുള്ള ലെവല്‍ ക്രോസ്സിങ്ങുകളിലും ഗേറ്റ്മാന്‍മാരെ നിയോഗിച്ചു.
1996 മുതലുള്ള കണെക്കെടുത്താല്‍ ആലപ്പുഴ ജില്ലയിലെ ആളില്ലാ ലെവല്‍ ക്രോസ്സിങ്ങുകളില്‍ ഇതുവപരെ 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനങ്ങളില്‍ തീവണ്ടി ഇടിച്ചുണ്ടായ അപകടങ്ങളാണ് ഏറെയും.
1996 ല്‍ ഹരിപ്പാടിനടുത്ത് ചേപ്പാട് വിനോദ സഞ്ചാര ബസ്സില്‍ ട്രെയിന്‍ ഇടിച്ച് 36 പേര്‍ മരിച്ച സംഭവമാണ് ജില്ലയില്‍ നടന്ന ഏറ്റവും വലിയ അപകടം. മാരാരിക്കുളത്തിനടുത്ത് പോപ്പല്ലിക്കാവില്‍ നടന്ന അപകടത്തില്‍ രണ്ട് ജര്‍മന്‍ സ്വദേശികള്‍ അടക്കം നാല് പേര്‍ മരിച്ചിരുന്നു. 2010 ല്‍ ആയിരുന്നു ഈ അപകടം. അരൂര്‍ റെയില്‍വേസ്റ്റേഷനടുത്തുള്ള ലെവല്‍ ക്രോസ്സിങ്ങില്‍ 2012 ല്‍ നടന്ന അപകടത്തില്‍ അഞ്ച് പേരാണ മരിച്ചത്.












Click it and Unblock the Notifications