Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരുമില്ല, ചിഹ്നവുമില്ല; ‘ലക്ഷം ലക്ഷം പിന്നാലെ’- ഫലം കാത്തിരിക്കുമ്പോൾ നെഞ്ചിടിപ്പേറ്റുന്ന ‘നോട്ട’പ്പുള്ളി

നിയമസഭ തെരഞ്ഞെടുപ്പ് ഫലം കാ​ത്തി​രിക്കുമ്പോൾ സ്ഥാനാർഥികളുടെയും മുന്നണികളുടെയും നെഞ്ചിടിപ്പേറ്റുന്ന ഒരു 'നോട്ട’പ്പുള്ളിയുണ്ട്. തന്റെ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ആരേയും താൽപര്യമില്ലെന്ന് വോട്ടർക്ക് പ്രഖ്യാപിക്കാൻ കഴിയുന്ന ​'നോട്ട’. പേരും ചിഹ്നവുമൊന്നുമില്ലെങ്കിലും 'ലക്ഷം ലക്ഷം പിന്നാലെ’ എന്ന പ്രശസ്ത മുദ്രാവാക്യം ഓർമിപ്പിക്കുന്ന ജനപ്രീതിയാണ് ഓരോ തെരഞ്ഞെടുപ്പിലും '​നോട്ട’ക്ക് ലഭിക്കുന്നത്. ​

2013ലാണ് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ 'നോ​ട്ട’ സം​വി​ധാ​നം ഏ​ർ​പ്പെ​ടുത്തുന്നത്. ശേ​ഷം 2016ൽ കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1,07,245 വോ​ട്ട​ർ​മാർ (ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ന്റെ 0.53 ശ​ത​മാ​നം) 'നോ​ട്ട​’ക്ക് വോ​ട്ട് ചെ​യ്തു. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,03,596 പേ​ർ 'നോ​ട്ട​’ക്ക് കുത്തി.

nota-1

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആയപ്പോൾ 'നോട്ട’യുടെ ജനസമ്മിതി ഇത്തിരി ഇടിഞ്ഞു. 98,034 ​​പേ​രാ​ണ് അന്ന് 'നോട്ട’ക്ക്​ വോട്ട് ചെയ്തത്. 'നോട്ട’ അപ്രസക്തമായെന്ന് വിലയിരുത്തി വരുന്നതിനിടെ, 2024ലെ ​ലോ​ക്സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പ് ശ​ക്​​ത​മാ​യ തി​രി​ച്ചു​വ​രവിനാണ് സാക്ഷ്യം വഹിച്ചത്. 1,58,456 പേരാ​ണ്​ തങ്ങൾക്ക് 'നോ​ട്ട’ മതി എന്ന് തീരുമാനിച്ചത്. എ​സ്ഐ.ആ​റി​ന്​ ശേ​ഷം നടന്ന തെരഞ്ഞെടുപ്പായതിനാൽ 'നോ​ട്ട’ പി​ടി​ക്കു​ന്ന ഓ​രോ വോ​ട്ടും നിർണായകമാകുകയാണ്.

2021ലെ കണക്കെടുത്താൽ ഒ​രു മ​ണ്ഡ​ല​ത്തി​ൽ ശ​രാ​ശ​രി 700 പേ​ർ 'നോ​ട്ട’ക്കൊപ്പം നിന്നാതായി കാണാം. ജി​ല്ല​ക​ൾ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ഴാ​ക​ട്ടെ, 'നോ​ട്ട’​​ക്ക്​ കി​ട്ടി​യ വോ​ട്ടു​ശ​രാ​ശ​രി 2,313 ആ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​​ര​ഞ്ഞെ​ടു​പ്പി​ൽ 'നോ​ട്ട​’ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​കി​ട്ടി​യ​ത് ത​ല​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലാ​ണ്- 2,313. ക​ള​മ​ശ്ശേ​രി (1,518), ചി​റ്റൂ​ർ (1,285), മ​ഞ്ചേ​രി (1,202), സു​ൽ​ത്താ​ൻ ബ​ത്തേ​രി (1,160) എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

ഏ​റ്റ​വും കു​റ​വ് കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലായിരുന്നു-269. കു​റ്റ്യാ​ടി (296), നാ​ദാ​പു​രം (316), താ​നൂ​ർ (336), പൂ​ഞ്ഞാ​ർ (345) എ​ന്നി​വ​യാ​ണ്​ പ​ട്ടി​ക​യി​ൽ പി​ന്നി​ലു​ള്ള മ​റ്റു​ മ​ണ്ഡ​ല​ങ്ങ​ൾ. കാ​സ​ർ​കോ​ട്-2,655, ക​ണ്ണൂ​ർ- 8,028, വ​യ​നാ​ട്- 2,785, കോ​ഴി​ക്കോ​ട്-6,622, മ​ല​പ്പു​റം-11,049, പാ​ല​ക്കാ​ട്- 9,735, തൃ​ശൂ​ർ- 10,215, എ​റ​ണാ​കു​ളം-10,958, ഇ​ടു​ക്കി-3,246, കോ​ട്ട​യം-5,158, ആ​ല​പ്പു​ഴ-5,619, പ​ത്ത​നം​തി​ട്ട-2,580, കൊ​ല്ലം-7,864, തി​രു​വ​ന​ന്ത​പു​രം-11,520 എ​ന്നി​ങ്ങ​നെ​യാ​ണ്​ 2021ൽ ​ജി​ല്ല തി​രി​ച്ചു​ള്ള 'നോ​ട്ട’യുടെ നേട്ടം.

ലോ​ക്സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പു​ക​ൾ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2019നെ ​അ​പേ​ക്ഷി​ച്ച് 2024ൽ ​കേ​ര​ള​ത്തി​ലെ 20 മ​ണ്ഡ​ല​ങ്ങ​ളി​ൽ 19ലും ​'നോ​ട്ട​’ വോ​ട്ടു​ക​ളി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി. 2019ൽ 1,03,596 ​ആ​യി​രു​ന്ന​ത് 2024ൽ 1,58,456 ​ആ​യി. ഏ​ക​ദേ​ശം 52.95 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. ആ​ല​ത്തൂ​ർ (12,033), കോ​ട്ട​യം (11,933) മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ 2024ൽ ​കൂ​ടു​ത​ൽ പേ​ർ 'നോട്ട’ക്ക് കുത്തിയത്. 2019നെ ​അ​പേ​ക്ഷി​ച്ച്​ വ​ർ​ധ​ന ഏ​റ്റ​വും കൂ​ടു​ത​ൽ വ​യ​നാ​ട്ടി​ലാ​ണ്-224.77 ശ​ത​മാ​നം.

2,155ൽ ​നി​ന്ന് 6,999 ആ​യാ​ണ്​ ഉ​യ​ർ​ന്ന​ത്. വ​ട​ക​ര മാ​ത്ര​മാ​ണ്​ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച്​ താ​​ഴെ​പ്പോ​യ ഏ​ക മ​ണ്ഡ​ലം. ഇ​വി​ടെ 2019ൽ 3,415 ​വോ​ട്ടു​ക​ൾ 'നോ​ട്ട​’ക്ക്​ ഉ​ണ്ടാ​യി​രു​ന്ന​ത് 2024ൽ 2,909 ​ആ​യി കു​റ​ഞ്ഞു. 18 മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ധാ​ന മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്ക് പി​ന്നി​ലാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് നോ​ട്ട എ​ത്തി​യ​ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+