വെടിക്കെട്ടുകള്‍ നിരോധിക്കുന്നത് പ്രശ്‌നപരിഹാരമല്ലെന്ന് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: പരവൂര്‍ വെട്ടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടുകള്‍ നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ക്ഷേത്രത്തിലെ വെടിക്കെട്ടുകള്‍ നിരോധിക്കുന്നതിന് പ്രശ്‌നപരിഹാരമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ദുരന്തം ഉണ്ടാകാനിടയായ സാഹചര്യങ്ങള്‍ പരിശോധിച്ച് ഇനി ആവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യേണ്ടത് എന്നും അഭിപ്രായപ്പെട്ടു.

പരവൂരില്‍ ഉണ്ടായ അപകടത്തെ രാഷ്ട്രീയമായി പലരും മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ക്ഷേത്രത്തിലെ വെടിക്കെട്ടുകള്‍ നിരോധിക്കുന്നതിന് വിവിധ സംഘടനകള്‍ മുന്നോട്ടു വരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് നിരോധിക്കണ്ട ആവശ്യമില്ലെന്ന് കുമ്മനം അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications