കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലെത്തിയ കണ്ണന്താനം ചോദിക്കുന്നു; ആ നൂറ് കോടി എവിടെ? ചൈനയില്‍ നടക്കാത്തത് ഇവിടെ

Google Oneindia Malayalam News

Recommended Video

cmsvideo
ആ നൂറ് കോടി എവിടെ? | Alphons Kannathanam At #Sabarimala | Oneindia Malayalam

പമ്പ: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനെത്തി. സംസ്ഥാന സര്‍ക്കാര്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ പ്രളയത്തിന് തൊട്ടുപിന്നാലെ കണ്ണന്താനം ശബരിമലയില്‍ വന്നിരുന്നു. അന്ന് വളരെ ദയനീയമായിരുന്നു സാഹചര്യം. അതില്‍ നിന്ന് ഒട്ടും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Alpho

ശബരിമലയിലെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നൂറ് കോടി അനുവദിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കിയിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ അക്രമം അഴിച്ചുവിടുകയാണ്. റഷ്യയിലും ചൈനയിലും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ശബരിമലയില്‍ എത്തുന്നത് ഭക്തന്‍മാരാണ്. തീവ്രവാദികളല്ല. പോലീസ് എന്തിനാണ് അവരെ മര്‍ദ്ദിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട കാര്യമെന്ത് എന്നും കണ്ണന്താനം ചോദിച്ചു.

ഖത്തറില്‍ ഉഗ്രന്‍ നിയമം വരുന്നു; പ്രവാസികള്‍ക്ക് സ്ഥിരതാമസ അനുമതി, പ്രമുഖ ഉദ്യോഗസ്ഥ പറയുന്നു...ഖത്തറില്‍ ഉഗ്രന്‍ നിയമം വരുന്നു; പ്രവാസികള്‍ക്ക് സ്ഥിരതാമസ അനുമതി, പ്രമുഖ ഉദ്യോഗസ്ഥ പറയുന്നു...

കേന്ദ്രമന്ത്രി എന്ന നിലയിലാണ് താന്‍ ശബരിമലയില്‍ എത്തിയതെന്ന് കണ്ണന്താനം പറഞ്ഞു. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് എത്തിയതല്ല. ശബരിമലയില്‍ പോലീസ് നടപടി കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ഭക്തന്‍മാര്‍ വരാതായി. അതോടെ ശബരിമലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നും കണ്ണന്താനം പറഞ്ഞു.

പോലീസ് നിയന്ത്രണത്തിലാണ് കേരളം എന്ന പ്രതീതിയുണ്ടാക്കുകയാണ് ചെയ്തതത്. ഭക്തരില്‍ ചിലര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്നത് തെറ്റല്ല. യുവതീ പ്രവേശന വിഷയത്തില്‍ കോടതി വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും കണ്ണന്താനം പറഞ്ഞു.

English summary
No need curfew in Sabarimala, says Minister Alphonse Kannanthanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X