• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പകർച്ചവ്യാധിയിലെ ആയുർവേദ സാധ്യതകൾക്ക് പരിഷത്ത് സർട്ടിഫിക്കറ്റ് വേണ്ട: ആയുർവേദ മെഡിക്കൽ അസോസിയേഷൻ

Google Oneindia Malayalam News

എറണാകുളം: ആലപ്പുഴ നഗരസഭയില്‍ നടത്തിയ പകർച്ചവ്യാധി പ്രതിരോധ നടപടികള്‍ക്കെതിരായി രംഗത്ത് വന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് മറുപടിയുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ. പകർച്ചവ്യാധിയിലെ ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു.

പകർച്ചവ്യാധി പ്രതിരോധത്തിന് ആയുർവേദം കാലങ്ങളായി ഉപയോഗപ്പെടുത്തുന്നതും സർക്കാർ അംഗീകൃത ഫാർമകോപ്പിയ പ്രകാരം തയ്യാറാക്കിയതുമായ മരുന്നാണ് പുകയ്ക്കുവാൻ ഉപയോഗിക്കുന്ന അപരാജിത ധൂമചൂർണ്ണം. ഇതിന്റെ ഉപയോഗം അന്തരീക്ഷത്തിലെ ബാക്ടീരിയയുടെയും ഫംഗസിന്റെയും മറ്റ് സൂക്ഷ്മാണുക്കളുടെയും സാന്നിദ്ധ്യത്തെ കുറക്കുന്നതാണെന്ന ശാസ്ത്രീയ പഠനഫലങ്ങൾ പുറത്തുവന്നിട്ടുള്ളതും സർക്കാരിന്റെ പക്കലുള്ളതാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷം തൃശ്ശൂരിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ ഇവ ഓപയോഗിച്ചിടത്ത് രോഗവ്യാപനം ഉണ്ടായതുമില്ല.

മാത്രവുമല്ല പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ ഭക്ഷണസാധനങ്ങൾ അടച്ചുവയ്ക്കുക ,ശ്വാസരോഗികൾമാറി നില്ക്കുക ,വീട്ടുമൃഗങ്ങളെ മാറ്റി നിർത്തുക തുടങ്ങിയ അനൗൺസ്മെൻ്റുകളോടെ കീടനാശിനിയും ഡീസലും ചേർത്ത് "ഫോഗിംഗ് " ചെയ്യുന്നതിലും നല്ല ഫലം ആയുർവേദത്തിലെ പ്രയോഗങ്ങൾക്ക് ലഭിക്കുന്നതും മനസ്സിലാക്കിയിട്ടുള്ളതാണ്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ നടത്തിയ അപരാജിത ധൂമചൂർണ്ണം പുകയ്ക്കുന്ന ധൂപസന്ധ്യ പരിപാടിക്കെതിരെ വിവാദങ്ങൾക്ക് തുടക്കം കുറിച്ച പരിഷത്ത് ചില 'ശാസ്ത്ര' സംഘടനകൾ കോവിഡിനെ പ്രതിരോധിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയ പെയിന്റിലും ബൾബിലുമൊന്നും അശാസ്ത്രീയത കാണാതെയിരിക്കുന്നതിന് പിന്നിൽ മറ്റ് കച്ചവട ലക്ഷ്യങ്ങളുണ്ടാകുമെന്നും അസ്സോസിയേഷൻ കുറ്റപ്പെടുത്തി.

cmsvideo
  'Covid-19 vaccine tech should not be shared with India':Bill Gates | Oneindia Malayalam

  തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

  അപരാജിത ധൂപനത്തിനെതിരെ പരിഷത്ത് നടത്തിയ പ്രസ്താവന തികച്ചും തെറ്റിദ്ധാരണാ ജനകമാണ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും രോഗവ്യാപനം തടയുന്ന എല്ലാ വഴികളും തേടണമെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ് , ജനറൽ സെക്രട്ടറി ഡോ: സാദത്ത് ദിനകർ എന്നിവർ പറഞ്ഞു

  സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

  English summary
  No need for Parishad certificate for Ayurvedic potential in contagious diseases: AMA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X