കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് വയ്ക്കാന്‍ ഇനി സബ് കളക്ടറുടെ അനുമതി വേണ്ട; എട്ട് വില്ലേജുകളിലെ പ്രതിസന്ധി നീക്കി ഉത്തരവിറങ്ങി

  • By Desk
Google Oneindia Malayalam News

ചെറുതോണി: മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളില്‍ ഗൃഹനിര്‍മ്മാണത്തിന് ഇനി സബ്കളക്ടറുടെ അനുമതി വേണ്ട. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വീട്‌വയ്ക്കുന്നതിനുള്ള അനുമതിപത്രം നല്‍കുന്നതിനുള്ള അധികാരം സബ്കളക്ടറില്‍നിന്നും എടുത്തുമാറ്റി വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിക്കൊണ്ടാണ് 199/2018 റവന്യൂ വകുപ്പ്, എന്ന പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുള്ളത്.

veed2

മൂന്നാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരിയിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എ കൗശികന്‍ ജില്ലാ കളക്ടറായിരിക്കെ എട്ട് വില്ലേജുകളില്‍ വീട് വയ്ക്കുന്നതിന് സബ്കളക്ടറുടെ എന്‍.ഒ.സി വേണമെന്ന 9/06/2016ന് പുറത്തിറക്കിയ ഉത്തരവാണ് സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ റദ്ദ് ചെയ്തുകൊണ്ട് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കി പുതിയ ഉത്തരവിറക്കിയത്. ഏപ്രില്‍ 24ന് റവന്യൂ-വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് പുതിയ ഉത്തരവ് ഉണ്ടായിട്ടുള്ളതെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് സബ്കളക്ടറില്‍നിന്നും അനുമതി വാങ്ങുവാനുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് അശാസ്ത്രീയമായ തീരുമാനം റദ്ദ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുലും സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

veed

സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിന് എന്‍.ഒ.സി ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്ന കെ.ഡി.എച്ച് വില്ലേജ്, ചിന്നക്കനാല്‍, ശാന്തമ്പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി വില്ലേജുകളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് എം.പി പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം മണി, എസ്. രാജേന്ദ്രന്‍ എം.എല്‍എ, ഇ.എസ് ബിജിമോള്‍ എം.എല്‍.എ, സി.പിഐ(എം) ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.കെ ശിവരാമന്‍ മറ്റ് ഇടതുപക്ഷമുന്നണി നേതാക്കള്‍ എന്നിവര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടത്തിയ നിരന്തരമായ ഇടപെടലുകളിലൂടെയാണ് അതിവേഗം ഉത്തരവിറക്കാന്‍ കഴിഞ്ഞത്. ഉപാധിരഹിത പട്ടയം യാഥാര്‍ത്ഥ്യമാക്കുകയും പത്ത് ചെയിനിലും പദ്ധതിപ്രദേശങ്ങളിലും പട്ടയം നല്‍കുകയും സി.എച്ച്.ആര്‍ റവന്യൂ ഭൂമിയാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്ത പിണറായി സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ മലയോര ജനതയോടുള്ള പ്രതിബന്ധത ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
English summary
no need for sanction of sub collector to build home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X