കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാർ കോഴ; മാണിക്കെതിരെ സിബിഐ അന്വേഷണം വേണ്ട, ഹർജിക്കാരന് വിചാരണ കോടതിയെ സമീപിക്കാം!!

Google Oneindia Malayalam News

കൊച്ചി: കെഎം മാണിക്കെതിരെയുള്ള ഹർജി തള്ളി. ബാർ കോഴ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് തള്ളിയത്. കേസിൽ തുടരന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അഡ്വ. നോബിൾ മാത്യു സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

കെ.എം. മാണി ഉൾപ്പെട്ട ബാർ കോഴക്കേസിന്‍റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു. വൈകാതെ അന്തിമ റിപ്പോർട്ട് നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധി. വിജിലൻസ് റിപ്പോർട്ടിൽ എന്തങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഹർജിക്കാരന് വിചാരണക്കോടതിയെ സമീപിക്കാം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജയിൽ പൊതുതാൽപ്പര്യമില്ലെന്നും കോടതി.

kmmani

മുൻമന്ത്രി കെ.എം. മാണി ഉൾപ്പെട്ട ബാർ കോഴക്കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു സംസ്ഥാന സർക്കാർ
അറിയിച്ചിരുന്നു. വൈകാതെ അന്തിമ റിപ്പോർട്ട് നൽകുമെന്നും സർക്കാർ കോട
തിയെ അറിയിച്ചിരുന്നു. മുൻമന്ത്രി കെ.എം. മാണി ഉൾപ്പെട്ട ബാർ കോഴക്കേസിൽ രണ്ടു തവണ അന്വേഷണം അവസാനിപ്പിച്ച ശേഷം വീണ്ടും തുടരന്വേഷണം നടത്താനുള്ള കാരണമെന്തെന്ന് ചോദ്യത്തിന് വിജിലൻസ് കൃത്യമായ മറുപടി നൽകണമെന്നും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

English summary
No need of CBI investigation against KM Mani in bar bribery case Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X