കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

Google Oneindia Malayalam News

കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരയ കൃപേഷിന്‍റെയും ശരത്ലാലിന്‍റെയും കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടുമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന സെപ്തംബര്‍ മുപ്പതിലെ സിംഗില്‍ ബെഞ്ചിന്‍റെ ഇത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കിയത്.

ശല്യം ചെയ്യുന്നുവെന്ന് പരാതി നല്‍കിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വെടിവെച്ചു കൊന്നുശല്യം ചെയ്യുന്നുവെന്ന് പരാതി നല്‍കിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വെടിവെച്ചു കൊന്നു

കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് അന്വേഷണത്തില്‍ അപാകതകളുണ്ട്. സാക്ഷികളെക്കാള്‍ പ്രതികള്‍ പറഞ്ഞ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് വിശ്വസിച്ചത്, ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പ്രതി ചേര്‍ത്തിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അന്വേഷണം സിബിഐക്ക് വിട്ടത്.

 periya-

കേസ് സിബിഐക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിട്ടും വിധി നടപ്പിലാക്കാത്ത സംസ്ഥാന പോലീസ് സേനയ്ക്കും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും നേരിടേണ്ടി വന്നിരുന്നു. കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ഡിജിപിയുടെ നടപടി കൃത്യ വിലോപമാണ്. സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്നത് തെളിവുകൾ ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ബിജെപി അടിക്കാന്‍ പോവുന്ന ഗോളുകള്‍ തടുക്കാന്‍ ശേശിയുള്ള യുവനിര പ്രതിപക്ഷത്തില്ല: ശോഭാ സുരേന്ദ്രന്‍ബിജെപി അടിക്കാന്‍ പോവുന്ന ഗോളുകള്‍ തടുക്കാന്‍ ശേശിയുള്ള യുവനിര പ്രതിപക്ഷത്തില്ല: ശോഭാ സുരേന്ദ്രന്‍

അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കളാണ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്. തെളിവുകൾ ഇല്ലാതാക്കാനാണ് അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകിപ്പിക്കുന്നതെന്നായിരുന്നു ഹർജിയിലെ ആരോപണം.

English summary
no need of cbi probe govt on periya murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X