വിവാദ പ്രസംഗം: എംഎം മണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് കോടതി
കൊച്ചി: വിവാദ പ്രസംഗത്തിന്റെ പേരില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിക്കെതിരെ തുടരന്വേഷണം നടത്തണം എന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നു.
വണ്ടിപ്പെരിയാറിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ബാലുവിന്റെ കൊലപാതകത്തില്‍ തുടരന്വേഷണം വേണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രണ്ട് വര്‍ഷം മുമ്പ് എംഎം മണി നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
കേസില്‍ തുടരന്വേഷണം നടത്താന്‍ ആവശ്യമായ തെളിവുകളൊന്നും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. താന്‍ ആരെയെങ്കിലും കൊന്നതായി മണി പറഞ്ഞിട്ടും ഇല്ല.

ഇതിന് ശേഷമാണ് കോടതി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ചോദ്യം ചോദിച്ചത്. ബാലുവിനെ കൊന്നത് അയ്യപ്പദാസ് എന്നയാളെ കൊന്നതിന് പ്രതികാരമായിട്ടാണെന്നാണ് മണി പ്രസംഗത്തില്‍ പറഞ്ഞത്. അയ്യപ്പദാസിനെ കൊന്നത് ഉമ്മന്‍ ചാണ്ടിയുടെ ആളുകളാണെന്നും പറഞ്ഞിരുന്നു. ഇതേ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നാണ് കോടതി ചോദിച്ചത്.
ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്, ബാബു മാത്യു, പി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. വാദം കേള്‍ക്കുന്നത് നീട്ടണം എന്ന ഹര്‍ജിയും കോടതി തള്ളി.
ഇടുക്കിയിലെ മണക്കാട് വച്ച് എംഎം മണി നടത്തിയ പ്രസംഗമാണ് വിവാദമായത്. ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎം പ്രതിസന്ധിയിലായ കാലത്തായിരുന്നു ഇത്. ഈ പ്രസംഗത്തിന്റെ പേരില്‍ എംഎം മണിയെ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.
-
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട












Click it and Unblock the Notifications