കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 കോടിയുടെ പ്രതിമ നിര്‍മ്മിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കേണ്ടതില്ല: ബ്രിട്ടീഷ് എംപി

Google Oneindia Malayalam News

ലണ്ടന്‍: 3000 കോടി രൂപ ചിലവഴിച്ച് പ്രതിമ നിര്‍മിച്ച് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്ന് ബ്രീട്ടീഷ് എംപി പീറ്റര്‍ ബോണ്‍. പ്രതിമ നിര്‍മ്മാണം ആരംഭിച്ച് 2012 മുതല്‍ വിവിധ ഘട്ടങ്ങളിലായി ഇന്ത്യക്ക് ബ്രീട്ടീഷ് സര്‍ക്കാര്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ (എകദേശം 9400 കോടിരൂപ) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പീറ്റര്‍ ബോണ്‍ ചൂണ്ടിക്കാട്ടുന്നു.

<strong>ഉപേക്ഷിച്ചവര്‍ കണ്‍നിറയെ കാണുക; ആരോരുമില്ലാത്തവള്‍ക്കെല്ലാമായി ഒരു രാജകുമാരന്‍ എത്തിയിരിക്കുന്നു</strong>ഉപേക്ഷിച്ചവര്‍ കണ്‍നിറയെ കാണുക; ആരോരുമില്ലാത്തവള്‍ക്കെല്ലാമായി ഒരു രാജകുമാരന്‍ എത്തിയിരിക്കുന്നു

പരമ്പരാഗതമായി ഇന്ത്യയ്ക്ക് ബ്രിട്ടണ്‍ നല്‍കിവരുന്ന ധനസഹായം 2015 ല്‍ നിര്‍ത്തലാക്കിയിരുന്നെങ്കിലും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പദ്ധതികള്‍ നടപ്പിലാക്കാനും ഇപ്പോഴും ധനസഹായം തുടരുന്നുണ്ടെന്ന് പീറ്റര്‍ ബോണിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ശോഭാ ഗീബല്‍സ്' എന്ന പേരിട്ട് ഷംസീര്‍; തന്റെ വീട്ടില്‍വെച്ചല്ല എനിക്ക് പേരിട്ടതെന്ന് ശോഭയുടെ മറുപടി'ശോഭാ ഗീബല്‍സ്' എന്ന പേരിട്ട് ഷംസീര്‍; തന്റെ വീട്ടില്‍വെച്ചല്ല എനിക്ക് പേരിട്ടതെന്ന് ശോഭയുടെ മറുപടി

modi

രാജ്യം സാമ്പത്തികമായി വലിയ വെല്ലുവിളി നേരിടുന്ന സമയത്ത് 3000 കോടി രൂപ മുടക്കി പ്രതിമ നിര്‍മിച്ചതിനെതിരെ രാജ്യത്തിനുള്ളില്‍ തന്നെ മോദിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കര്‍ഷകരുടേയും ഗോത്രവിഭാഗങ്ങളുടേയും വലിയ എതിര്‍പ്പിനിടെയായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പട്ടേല്‍ പ്രതിമ ഉദ്ഘാടനം ചെയ്തത്.

English summary
no need to aid a country showing vanity worth 3000 cr rupees says british mp parliamentarian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X