കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂഞ്ഞാറില്‍ ഒതുക്കിയാല്‍ പിസി ജോര്‍ജ്ജ് യുഡിഎഫിലേക്കില്ല; ഐശ്വര്യ കേരളയാത്ര കോട്ടയത്തെത്തുമ്പോള്‍ സര്‍പ്രൈസ്!

Google Oneindia Malayalam News

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് യുഡിഎഫില്‍ ഉണ്ടാകുമോ എന്ന് ഇനിയും തീരുമാനമായിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടേയും പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റേയും എതിര്‍പ്പില്‍ തട്ടി നില്‍ക്കുകയാണത്.

പിസി ജോര്‍ജിന് പൂഞ്ഞാര്‍ മാത്രം, യുഡിഎഫ് പിന്തുണയ്ക്കും, എ ഗ്രൂപ്പിനെ വെട്ടി ചെന്നിത്തലയുടെ നീക്കം!!പിസി ജോര്‍ജിന് പൂഞ്ഞാര്‍ മാത്രം, യുഡിഎഫ് പിന്തുണയ്ക്കും, എ ഗ്രൂപ്പിനെ വെട്ടി ചെന്നിത്തലയുടെ നീക്കം!!

പിസി ജോര്‍ജ്ജും പിജെ ജോസഫും ഒത്തുതീര്‍പ്പിന്? 'അനാക്രമണ സന്ധി'യില്‍ എത്തിയാല്‍ നേട്ടം... സാധ്യതകള്‍ ഇങ്ങനെപിസി ജോര്‍ജ്ജും പിജെ ജോസഫും ഒത്തുതീര്‍പ്പിന്? 'അനാക്രമണ സന്ധി'യില്‍ എത്തിയാല്‍ നേട്ടം... സാധ്യതകള്‍ ഇങ്ങനെ

ഇതിനിടെയാണ് പൂഞ്ഞാര്‍ സീറ്റ് മാത്രം നല്‍ക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിന് ഐ ഗ്രൂപ്പിന്റെ ശ്രമം. ഇതിനെ പാടെ തള്ളിക്കളയുകയാണ് പിസി ജോര്‍ജ്ജും കേരള ജനപക്ഷവും. പൂഞ്ഞാര്‍ സീറ്റിന് വേണ്ടി യുഡിഎഫിന്റെ ഭാഗമാകേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ജോര്‍ജ്ജ്. എന്നിരുന്നാലും രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുമ്പോള്‍ ചില അത്ഭുതങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. വിശദാംശങ്ങള്‍...

അത് നടപ്പില്ല

അത് നടപ്പില്ല

പൂഞ്ഞാര്‍ സീറ്റ് മാത്രം നല്‍കിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിരിക്കുന്നത്. ഒറ്റയ്ക്ക് നിന്നാല്‍ ജയിക്കാവുന്ന പൂഞ്ഞാറിന് വേണ്ടി യുഡിഎഫിനൊപ്പം ചേരേണ്ട സാഹചര്യമില്ലെന്നാണ് അദ്ദേഹത്തിന്റേയും പാര്‍ട്ടിയുടേയും നിലപാട്. ഇതാണ് കോണ്‍ഗ്രസിനേയും അങ്കലാപ്പിലാക്കുന്നത്.

മൂന്ന് സീറ്റുകള്‍

മൂന്ന് സീറ്റുകള്‍

പൂഞ്ഞാര്‍ കൂടാതെ കോട്ടയം ജില്ലയില്‍ പാലായോ കാഞ്ഞിരപ്പള്ളിയോ കിട്ടണമെന്ന ഉറച്ച നിലപാടിലാണ് പിസി ജോര്‍ജ്ജ്. ഇത് കൂടാതെ പേരാമ്പ്രയോ ഇരിഞ്ഞാലക്കുടയോ വേണം എന്നും പിസി ജോര്‍ജ്ജ് ഉറപ്പിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.

കാപ്പന്‍ എത്തുമോ

കാപ്പന്‍ എത്തുമോ

മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തുമോ എന്നതില്‍ തീരുമാനമാകാത്തതാണ് ഇപ്പോള്‍ കോട്ടയത്തെ സീറ്റ് വിഭജനത്തെ ആകെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ കാപ്പന്റെ തീരുമാനം യുഡിഎഫ് നേതൃത്വത്തെ അറിയിക്കും എന്നാണ് വിവരം. അതോടെ സീറ്റ് വിഭജനത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കും.

ചര്‍ച്ചകള്‍ വിജയിച്ചാല്‍

ചര്‍ച്ചകള്‍ വിജയിച്ചാല്‍

പിസി ജോര്‍ജ്ജിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍, രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര കോട്ടയത്ത് എത്തുമ്പോള്‍ മുന്നണി പ്രവേശന പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഇപ്പോഴും സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ജോര്‍ജ്ജും ഷോണും

ജോര്‍ജ്ജും ഷോണും

കോട്ടയത്ത് രണ്ട് സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ അതില്‍ പിസി ജോര്‍ജ്ജും മകന്‍ ഷോണ്‍ ജോര്‍ജ്ജും തന്നെ ആയിരിക്കും മത്സരിക്കുക. പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ്ജിനെ മത്സരിപ്പിക്കും. ലഭിക്കുന്ന സീറ്റ് അനുസരിച്ച് പാലായിലോ കാഞ്ഞിരപ്പള്ളിയിലോ പിസി ജോര്‍ജ്ജും മത്സരിക്കും.

കോട്ടയത്തിന് പുറത്ത്

കോട്ടയത്തിന് പുറത്ത്

മലബാറില്‍ പേരാമ്പ്ര സീറ്റിന് വേണ്ടിയാണ് പിസി ജോര്‍ജ്ജ് ഇപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്നത്. മുസ്ലീം ലീഗിന്റെ കൂടി പിന്തുണ ലഭിക്കുകയാണെങ്കില്‍ പേരാമ്പ്ര സീറ്റ് ജോര്‍ജ്ജിന് ലഭിച്ചേക്കും എന്നാണ് സൂചന. യുവ ജനപക്ഷം അധ്യക്ഷന്‍ അഡ്വ ഷൈജോ ഹസ്സനെയാണ് അങ്ങനെയങ്കില്‍ ഇവിടെ ജനപക്ഷം സ്ഥാനാര്‍ത്ഥിയാക്കുക.

ഇരിഞ്ഞാലക്കുടയിലെ പ്രതീക്ഷ

ഇരിഞ്ഞാലക്കുടയിലെ പ്രതീക്ഷ

ഇരിഞ്ഞാലക്കുട മണ്ഡലത്തിലും ഇത്തവണ പിസി ജോര്‍ജ്ജ് കണ്ണുവച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും തമ്മില്‍ വലിയ തര്‍ക്കം നടക്കുന്ന മണ്ഡലം കഴിഞ്ഞ തവണ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. ഈ സീറ്റ് ലഭിക്കുകയാണെങ്കില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രൊഫ സെബാസ്റ്റ്യന്‍ ജോസഫിനേയോ യുവനേതാവ് അഡ്വ സുബീഷ് ശങ്കറിനെയോ ആയിരിക്കും പരിഗണിക്കുക.

കാപ്പന്‍ വന്നില്ലെങ്കില്‍

കാപ്പന്‍ വന്നില്ലെങ്കില്‍

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വന്നില്ലെങ്കില്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ പിസി ജോര്‍ജ്ജും പിജെ ജോസഫും തമ്മില്‍ ധാരണയില്‍ എത്തിയേക്കുമെന്നും ചില സൂചനകളുണ്ട്. ആദ്യഘട്ടത്തില്‍ ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനത്തെ ശക്തമായി എതിര്‍ത്തിരുന്ന പിജെ ജോസഫ് ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് പിറകോട്ട് പോയിട്ടുണ്ട് എന്നാണ് വിവരം.

പാലായില്‍ പോരാട്ടം

പാലായില്‍ പോരാട്ടം

എന്തായാലും പാലായില്‍ ഇത്തവണ തീപ്പൊരി പോരാട്ടമായിക്കും എന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയാലും ഇല്ലെങ്കിലും പോരാട്ടം കനക്കും. കാപ്പന്‍ യുഡിഎഫില്‍ എത്തിയില്ലെങ്കില്‍ ഒരുപക്ഷേ, എല്‍ഡിഎഫും പിസി ജോര്‍ജ്ജും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനും പാലാ സാക്ഷ്യം വഹിക്കും.

 ഉമ്മന്‍ ചാണ്ടി എന്ത് പറയും

ഉമ്മന്‍ ചാണ്ടി എന്ത് പറയും

പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മധ്യ തിരുവിതാംകൂറില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരും എന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ കേരളത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ഇതില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

കണ്ണുരുട്ടി പിണറായി വിജയന്‍; ആലപ്പുഴയില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന്കണ്ണുരുട്ടി പിണറായി വിജയന്‍; ആലപ്പുഴയില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന്

ഒടുവില്‍ രഹ്ന ഫാത്തിമയുടെ വിലക്കിന് സുപ്രീം കോടതിയുടെ സ്‌റ്റേ; 'ഗോമാതാ ഫ്രൈ' വിവാദത്തിന് അവസാനം?ഒടുവില്‍ രഹ്ന ഫാത്തിമയുടെ വിലക്കിന് സുപ്രീം കോടതിയുടെ സ്‌റ്റേ; 'ഗോമാതാ ഫ്രൈ' വിവാദത്തിന് അവസാനം?

English summary
No need to be a part of UDF, if they are giving only Poonjal Seat- PC George's Kerala Janapaksham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X