സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടേണ്ടെന്ന് സുപ്രീം കോടതി
ദില്ലി: കേരളത്തില്‍ തുറന്നിരിക്കുന്ന 312 ബാറുകള്‍ ഉടന്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി. സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ബാറുകള്‍ അടക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
എല്ലാ ബാറുകളും എന്തിനാണ് ഒറ്റയടിക്ക് പൂട്ടുന്നതെന്നാണ് കോടതിയുടെ ചോദ്യം. മദ്യ നിരോധനം ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഫൈവ് സ്റ്റാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബാറുകളും പൂട്ടണമെന്നും കോടതി നിരീക്ഷിച്ചു.

നിലവില്‍ ഹൈക്കോടതിയില്‍ ബാറുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജ്ജികള്‍ ഉണ്ട്. ഈ ഹര്‍ജികളെല്ലാം ഉടന്‍ തന്നെ തീര്‍പ്പാക്കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ബാറുടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉടന്‍ തീര്‍പ്പാക്കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും കൂടുതല്‍ വ്യക്തമാക്കാനുണ്ടെങ്കില്‍ അത് സെപ്റ്റംബര്‍ 16 നകം എതിര് സത്യവാങ്മൂലമായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
അടുത്ത വര്‍ഷം മാര്‍ച്ച വരെയാണ് നിയമപ്രകാരം ബാറുകള്‍ക്ക് ലൈസന്‍സ് ഉള്ളത്. അതിന് മുമ്പ് ബാറുകള്‍ അടക്കണം എന്നാവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ബാര്‍ ഉടമകളുടെ വാദം. എന്നാല്‍ സര്‍ക്കാരിന്റെ മദ്യ നയത്തില്‍ ഇടപെടാനാവില്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications