കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടേണ്ടെന്ന് സുപ്രീം കോടതി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ തുറന്നിരിക്കുന്ന 312 ബാറുകള്‍ ഉടന്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി. സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ബാറുകള്‍ അടക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

എല്ലാ ബാറുകളും എന്തിനാണ് ഒറ്റയടിക്ക് പൂട്ടുന്നതെന്നാണ് കോടതിയുടെ ചോദ്യം. മദ്യ നിരോധനം ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഫൈവ് സ്റ്റാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബാറുകളും പൂട്ടണമെന്നും കോടതി നിരീക്ഷിച്ചു.

Bar

നിലവില്‍ ഹൈക്കോടതിയില്‍ ബാറുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജ്ജികള്‍ ഉണ്ട്. ഈ ഹര്‍ജികളെല്ലാം ഉടന്‍ തന്നെ തീര്‍പ്പാക്കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ബാറുടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉടന്‍ തീര്‍പ്പാക്കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും കൂടുതല്‍ വ്യക്തമാക്കാനുണ്ടെങ്കില്‍ അത് സെപ്റ്റംബര്‍ 16 നകം എതിര്‍ സത്യവാങ്മൂലമായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

അടുത്ത വര്‍ഷം മാര്‍ച്ച വരെയാണ് നിയമപ്രകാരം ബാറുകള്‍ക്ക് ലൈസന്‍സ് ഉള്ളത്. അതിന് മുമ്പ് ബാറുകള്‍ അടക്കണം എന്നാവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ബാര്‍ ഉടമകളുടെ വാദം. എന്നാല്‍ സര്‍ക്കാരിന്റെ മദ്യ നയത്തില്‍ ഇടപെടാനാവില്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയത്.

English summary
No need to close down Bars on September 11 : Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X