ശബരിമല വിഷയത്തിൽ പ്രതികരിക്കേണ്ടതില്ല; യുഡിഎഫ് തന്ത്രത്തിൽ വീഴേണ്ടെന്ന് സിപിഎം
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ ശബരിമല വിഷയം ശക്തമായ ആയുധമാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമം നടത്താത്ത് ചർച്ചയാക്കുകയാണ് യുഡിഎഫ് ലക്ഷ്യം. എന്നാൽ യുഡിഎഫിന്റെ തന്ത്രത്തിൽ വീഴേണ്ടതില്ലെന്നും ശബരിമല വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്നുമാണ് സിപിഎം നിലപാട്.
ശബരിമല സ്ത്രീ പ്രവേശന വിഷയം ചർച്ചയായതിന് പിന്നാലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു എൽഡിഎഫ് നേരിട്ടത്. ആകെയുള്ള 20 സീറ്റിൽ 19 ലും ഇടതുമുന്നണി പരാജയപ്പെട്ടു.അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് വിഷയത്തിൽ സ്വീകരിക്കുന്ന ഏത് നിലപാടും തിരിച്ചടിയാകുമെന്ന് നേതൃത്വം കരുതുന്നു. അതേസമയം വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാലാണ് ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരിക്കാതിരിക്കുന്നതെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനിച്ചത്.
അതേസമയം മുസ്ലിം ലീഗിനെതിരായ വിമർശനം തുടരുമെന്നും സിപിഎം വ്യക്തമാക്കുന്നു.
മുസ്ലീം ലീഗ് വർഗീയ പാർട്ടിയെന്ന പ്രതീതി സൃഷ്ടിച്ച് ഹിന്ദു, മതേതര വോട്ടുകൾ നേടിയെടുക്കുകയെന്നതാണ് സിപിഎം ലക്ഷ്യം വെയ്ക്കു്നനതെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് ശബരിമലയും സജീവ ചർച്ചയാക്കാൻ യുഡിഎഫ് ഒരുങ്ങുന്നത്. നേരത്തേ അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമ നിർമ്മാണം നടത്തുമെന്നും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
ശബരിമല വിഷയത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധിക്കെതിരേ നല്കിയ റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്‍കണമെന്ന് വ്യക്തമാക്കി ഉമ്മൻചാണ്ടി നേരത്തേ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. അതേസമയം ശബരിമല വിഷയം ചർച്ചയാക്കാനാണ് ബിജെപിയും ഒരുങ്ങുന്നത്.പിണറായി സര്‍ക്കാരിന്റെ ഭക്തജന വേട്ട ആരും മറന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് കുമ്മനം രാജശേഖരന് പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭക്തര്‍ക്കു വേണ്ടി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബിജെപിയുമായി അന്തർധാരയിലാണ് സിപിഎം; പിണറായി മുഖ്യമന്ത്രി എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ചെന്നിത്തല
ചെങ്ങന്നൂരിൽ സജി ചെറിയാനെ വീഴ്ത്താൻ ചാണ്ടി ഉമ്മൻ? മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസ്, ചർച്ചകൾ ഇങ്ങനെ
ചെറിയാൻ ഫിലിപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും? ഉറച്ച് സീറ്റ് തേടി സിപിഎം
'പൊന്നാപുരംകോട്ട'തിരിച്ച് പിടിക്കാനുറച്ച് കോൺഗ്രസ്; അൻവറിനെതിരെ ടി സിദ്ധിഖ്? ഷൗക്കത്ത് ജലീലിനെതിരെ?