കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍; നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍. സംസ്ഥാനത്ത് ഭരണഘടന ലംഘനം ഉണ്ടായിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു, ഈ കത്തിന് മറുപടിയായാണ് ഗവര്‍ണറുടെ പ്രതികരണം.

governor

പ്രത്യേക സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്നാണ് ഗവര്‍ണര്‍ നല്‍കിയ മറുപടി. നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്ക് കടത്ത ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്.

മുഖ്യമന്ത്രി കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നത്. പ്രത്യേക സമ്മേളനത്തിന് ചട്ടപ്രകാരമുള്ള അപേക്ഷയല്ല സര്‍ക്കാരില്‍ നിന്ന് വന്നത്. കൂടാതെ ജനുവരി എട്ടിന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെയും ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ഉന്നയിച്ച വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഗവര്‍ണര്‍ മറുപടിയായി അറിയിച്ചു.

English summary
No need to convene a special assembly session in the state now, Says, Governor arif mohammad khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X