'വാര്‍ത്തകൾ അതിഭയാനകം, പാനിക് ആകേണ്ട', കെപിഎസി ലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് സിദ്ധാർത്ഥ്
കൊച്ചി: കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കെപിഎസി ലളിത അത്യാസന്ന നിലയില്‍ ആണെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെപിഎസി ലളിതയുടെ മകനും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെയല്ല കാര്യങ്ങളെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

കെപിഎസി ലളിത നിലവില്‍ സുഖമായിട്ടിരിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ അറിയിച്ചു. പാനിക് ആകേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹ സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ കാരണമാണ് അമ്മയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അമ്മയ്ക്ക് കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുളളത് നേരാണ്. എങ്കിലും അധികം വൈകാതെ അമ്മ മടങ്ങി എത്തുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഉമ്മറിനൊപ്പം നിൽക്കുന്ന ബാലതാരം ആരെന്ന് നോക്കൂ.... പ്രിയതാരം ഉർവ്വശിയുടെ അപൂർവ്വ ചിത്രങ്ങൾ

കരളുമായി ബന്ധപ്പെട്ട അസുഖം പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നത് പോലെ അതിഭയാനകമായ അവസ്ഥയില്‍ അല്ല. രോഗമല്ല വാര്‍ത്തകളാണ് അതി ഭയാനകം എന്നും സിദ്ധാര്‍ത്ഥ് പ്രതികരിച്ചു. ഏതാനും ദിവസങ്ങളായി കെപിഎസി ലളിത അസുഖബാധിതയായി ചികിത്സയിലാണ്. തൃശൂരിലെ ആശുപത്രിയില്‍ ആയിരുന്നു കെപിഎസി ലളിതയെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു..

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കെപിഎസി ലളിതയെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കെപിഎസി ലളിത ഉളളത്. ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ പ്രകാരം കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ ഐസിയുവിൽ നിന്ന് മാറ്റും. കരള്‍മാറ്റ ശസ്ത്രക്രിയ ആണ് ഡോക്ടര്‍മാര്‍ കെപിഎസി ലളിതയ്ക്ക് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് വിവരം

കരള്‍ മാറ്റ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയും പ്രായവും അടക്കമുളള ഘടകങ്ങള്‍ പരിഗണിച്ച് മാത്രമായിരിക്കും. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുളളവര്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ കെപിഎസി ലളിതയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കരള്‍ രോഗവും പ്രമേഹവും കൂടാതെ വാര്‍ധക്യസഹജമായ പല ബുദ്ധിമുട്ടുകളും ഏറെ നാളുകളായി കെപിഎസി ലളിതയെ അലട്ടുന്നുണ്ട്. എങ്കിലും അവർ അഭിനയത്തിൽ സജീവമാണ്. അടുത്തിടെ ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ച് തിരിച്ച് വന്നതിന് ശേഷമാണ് ആരോഗ്യപ്രശ്നം കലശലായത്. ടിവി പരമ്പരകളിലും കെപിഎസി ലളിത സജീവമാണ്. അഞ്ച് ദശാബ്ദക്കാലമായി മലയാളം അടക്കമുളള സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ് കെപിഎസി ലളിത.












Click it and Unblock the Notifications