കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ കേസ്; വിദ്യാർത്ഥികൾക്ക് ജാമ്യം നൽ‌കേണ്ടതില്ലെന്ന് സർക്കാർ, മൂന്നാമൻ 10 കേസുകളിലെ പ്രതി!

Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ, താഹ എന്നിവർക്ക് ജാമ്യം നൽകേണ്ടതില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ‌. അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റലായവരെന്നും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതേന്നും എന്ത് വായിക്കണം എന്ത് പഠിക്കണമെന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

പോലീസ് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാന്‍ശ്രമിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. പിടിക്കിട്ടാനുള്ള മൂന്നാം പ്രതി 10 കേസുകളില്‍ പ്രതിയാണെന്നും ഇതില്‍ 5 കേസുകള്‍ യുഎപിഎ കേസുകളാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. പ്രതികളില്‍ നിന്നും പിടികൂടിയ പെന്‍ഡ്രൈവില്‍ നിന്നുമുള്ള വിവിരങ്ങള്‍ ഡികോഡ് ചെയ്യണം.

Alan and Thaha

നാലുഭാഷയിലുള്ള രേഖകള്‍ പ്രതികളില്‍ നിന്നും കണ്ടെത്തിയട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത കോഡ് ഭാഷയിലുള്ള കത്തുകള്‍ പരിശോധിച്ച് വരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് വിധിപറയാനായി മാറ്റിവച്ചു. ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാന്‍ വച്ചിരുന്നെങ്കിലും സമയക്കുറവ് മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

English summary
No need to grand bail to Alan and Thaha says government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X