കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാമുകൾ തുറന്ന് വിടുന്നതിൽ ആശങ്ക വേണ്ട; വലിയ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് എംഎം മണി!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാകുകയണ്. പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകി തുടങ്ങി. തീരദേശ പ്രദേശങ്ങളിലെല്ലാം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴ തുടരുകയാണെങ്കിലും സംസ്ഥാനത്ത ആശങ്കപെടേണ്ട സ്ഥിതിയില്ലെന്ന് വൈദ്യതി മന്ത്രി എംഎം മണി പറഞ്ഞു. വലിയ ഡാമുകൾ തുറക്കേണ്ട അവസ്ഥയില്ല. ചെറിയ ഡാമുകളാണ് തുറന്ന വിട്ടത്. ആശങ്കപ്പെടേണ്ടയി ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

<strong>കേരളത്തിൽ പുഴകൾ കരകവിഞ്ഞു; കൂടുതൽ ഡാമുകൾ തുറക്കും, ജാഗ്രത വേണമെന്ന് അധികൃതർ!</strong>കേരളത്തിൽ പുഴകൾ കരകവിഞ്ഞു; കൂടുതൽ ഡാമുകൾ തുറക്കും, ജാഗ്രത വേണമെന്ന് അധികൃതർ!

തുറന്ന് വിടുകയല്ലാതെ വേറെ വഴിയില്ലാത്തുകൊണ്ടാണ് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയത്. ഏത് പ്രതിസന്ധികളെയും നേരിടാനുള്ള മുൻ കരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലെയും പ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു.

MM Mani

Recommended Video

cmsvideo
മലയോര മേഖലകളിലേക്ക് യാത്ര പാടില്ല | Oneindia Malayalam

വൈദ്യുതി ബേർഡ് കഴിഞ്ഞ ദിവസം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വെള്ളിയാഴ്ചയും യോഗം ചേരും. കഴിഞ്ഞതവണത്തെ കെടുതി ഇപ്പോഴും പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. എന്തുണ്ടായാലും നേരിടുക മാത്രമാണ് വഴിയെന്ന് എംഎം മണി പറഞ്ഞു. പ്രധാന ഡാമുകള്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയില്‍ മഴ കുറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ ഇതുവരെയും സംഭരണശേഷിയുടെ പകുതി പോലും നിറഞ്ഞിട്ടില്ലെന്നാണ് വിവരം.

English summary
No need to open bigger dam: Electricity Minister MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X