• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ്19 വാക്‌സിന്‍: രണ്ടാം ഡോസിനെ കുറിച്ച് ആശങ്ക വേണ്ട, 3 മാസം കഴിഞ്ഞ് സ്വീകരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിന്‍ വെബ്‌സൈറ്റ് വഴിയും കൊവിന്‍ ആപ്പ് വഴിയും കൊവിഡ്19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ കേരളത്തില്‍ ഏറെക്കുറേ അസാധ്യമാണിപ്പോള്‍. ചുരുങ്ങിയ ഡോസ് വാക്‌സിനുകള്‍ മാത്രം സ്‌റ്റോക്ക് ഉള്ളതുകൊണ്ടാണിത്.

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്, ഇന്ന് 40,000ത്തിന് മുകളിൽ കൊവിഡ് കേസുകൾസംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്, ഇന്ന് 40,000ത്തിന് മുകളിൽ കൊവിഡ് കേസുകൾ

കൊവിഡ് ബാധിച്ച അച്ഛന് ഒരിറ്റുവെള്ളം നൽകാൻ ഓടുന്ന മകൾ, തടഞ്ഞ് അമ്മ, ഒടുവിൽ മരണം, ദാരുണംകൊവിഡ് ബാധിച്ച അച്ഛന് ഒരിറ്റുവെള്ളം നൽകാൻ ഓടുന്ന മകൾ, തടഞ്ഞ് അമ്മ, ഒടുവിൽ മരണം, ദാരുണം

ഒന്നാം ഡോസ് എടുത്ത് കാത്തിരിക്കുന്നവര്‍ ഇതോടെ വലിയ ആശങ്കയില്‍ ആയിരുന്നു. എന്തായാലും അത്തരം ഒരു ആശങ്ക വേണ്ട എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

മൂന്ന് മാസം കഴിഞ്ഞ്

മൂന്ന് മാസം കഴിഞ്ഞ്

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞ് സ്വീകരിച്ചാല്‍ മതി എന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആദ്യം ഒരുമാസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സിനുകള്‍ എടുക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീടത് 48 ദിവസം എന്നാക്കിയിരുന്നു.

പുതിയ പഠനം

പുതിയ പഠനം

പുതിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറയുന്നത്. മൂന്ന് മാസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം എന്നാണ് പഠനം. എന്തായാലും കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന കേരളത്തിന് അല്‍പം ആശ്വസിക്കാനുള്ള വകയാണിത്.

വാക്സിൻ നയം

വാക്സിൻ നയം

മെയ് 1 മുതല്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിന് വേണ്ടുന്ന വാക്‌സിനുകള്‍ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും പണം കൊടുത്ത് വാങ്ങണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം.

വാക്സിൻ വാങ്ങാൻ

വാക്സിൻ വാങ്ങാൻ

ഇത്രയധികം വാക്‌സിനുകള്‍ സമയബന്ധിതമായി നിര്‍മിച്ച് നല്‍കാന്‍ ഇന്ത്യയിലെ രണ്ട് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും സാധ്യമല്ലെന്ന് ഉറപ്പായിട്ടുണ്ട്. ഒരു കോടി വാക്‌സിനുകളാണ് കേരളം സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഭാരത് ബയോടെക്കില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചത്. ഇതിനുള്ള ഓര്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് മാത്രമേ ഇത്രയും ഡോസ് വാക്‌സിനുകള്‍ എത്തിക്കാന്‍ ആകൂ എന്നാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.

സമയത്ത് കിട്ടുമോ

സമയത്ത് കിട്ടുമോ

കേരളം ആവശ്യപ്പെട്ട വാക്‌സിന്റെ നിശ്ചിത ശതമാനം പോലും പെട്ടെന്ന് കിട്ടിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ വൈകിയേക്കും. അമ്പത് ലക്ഷം വാക്‌സിന് വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഇപ്പോഴും അതില്‍ തീരുമാനമായിട്ടില്ല.

വിദേശ വാക്സിനുകൾ

വിദേശ വാക്സിനുകൾ

സ്ഫുട്നിക്കും ഫൈസറും അടക്കം വിദേശ വാക്സിനുകൾ ഇന്ത്യയിൽ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള സ്ഫുട്നിക് വാക്സിൻ കുറച്ച് എത്തിയിട്ടുണ്ടെങ്കിലും രാജ്യത്തെ നിലവിലെ ക്ഷാമം പരിഹരിക്കാൻ അതുകൊണ്ടും മതിയാവില്ല.

ഇടത് തരംഗം ആഞ്ഞടിച്ചത് 5 ഇടത്ത്... എന്നിട്ടും യുഡിഎഫ് തകരാതെ നിന്നത് 14 ഇടത്ത്; കണക്കുകള്‍...ഇടത് തരംഗം ആഞ്ഞടിച്ചത് 5 ഇടത്ത്... എന്നിട്ടും യുഡിഎഫ് തകരാതെ നിന്നത് 14 ഇടത്ത്; കണക്കുകള്‍...

പാലക്കാട് കൊവിഡ് ചികിത്സയ്ക്കായി 2741 കിടക്കകള്‍..ഓക്സിജന്‍, ഐസിയു ബെഡുകള്‍ സജ്ജംപാലക്കാട് കൊവിഡ് ചികിത്സയ്ക്കായി 2741 കിടക്കകള്‍..ഓക്സിജന്‍, ഐസിയു ബെഡുകള്‍ സജ്ജം

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

English summary
No need to worry about second dose of Covid19 Vaccine, can be taken after 3 months- says CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X