ഡാമുകൾ തുറക്കൽ; പെരിയാറിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി
കൊച്ചി; ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. നിലവിൽ പെരിയാറിലെ ജലനിരപ്പ് 1.017 മീറ്റർ മാത്രമാണ്. പ്രളയ മുന്നറിയിപ്പിന് ജലനിരപ്പ് 2.5 മീറ്റർ എത്തേണ്ടതുണ്ട്. മാത്രമല്ല അപകട നില എത്തണമെന്നമെങ്കിൽ 3.5 മീറ്റർ എത്തണമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

ഇടമലയാറിൽ നിന്നും രാവിലെ ആറിന് രണ്ട് ഷട്ടറുകൾ തുറന്ന് ഒഴുക്കിയ ജലം ഭൂതത്താൻകെട്ടും മലയാറ്റൂരും കാലടിയും പിന്നിട്ട് കായലിലെത്തിയെങ്കിലും ജലനിരപ്പിൽ വ്യതിയാനം ഉണ്ടായിട്ടില്ലെന്ന് ജില്ലാ ഭരണകുടവും അറിയിച്ചു. മഴ മാറി നിന്നതും വേലിയിറക്കവുമെല്ലാം ഇക്കാര്യത്തിൽ അനുകൂല ഘടകങ്ങളായി.എന്നാൽ ഒരു തരത്തിലും ജാഗ്രത കൈവിടാറായിട്ടില്ല. ഇടുക്കിയിൽ നിന്നും പുറന്തള്ളിയ ജലം ജില്ലാതിർത്തിക്ക് പുറത്തുള്ള കരിമണൽ ഭാഗത്ത് 1.2 മീറ്റർ ജലനിരപ്പിൽ വർധന ഉണ്ടാക്കിയിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഇടുക്കി ജലം ജില്ലാതിർത്തിയായ നേര്യമംഗലം പിന്നിട്ടത്. പുഴയ്ക്ക് സാമാന്യം വീതിയുള്ള ഇവിടെ 30 സെ.മീ ആണ് ജലനിരപ്പിലുണ്ടായ വർധന
ഇടുക്കി ജലം രാത്രി 12 മണിയോടെയാകും ആലുവ - കാലടി തടത്തിലെത്തുക. മഴ മാറി നിന്നാൽ ഈ ജലം ഒഴുകി കായലിലെത്തുന്നതിന് സാഹചര്യം അനുകൂലമാകും. എന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ ജാഗ്രത കൈവിടരുത്.
മഴയും തുടർന്നുള്ള നീരൊഴുക്കും സാഹചര്യങ്ങളിൽ മാറ്റം വരുത്തിയേക്കാം
വൈകിട്ട് ആറു മണിക്ക് ലഭിച്ച റിപ്പോർട്ട് പ്രകാരം ആലുവ പെരിയാറില്‍ മാര്‍ത്താണ്ഡവര്‍മ്മ പോയിന്റില്‍ 0.935 മീറ്ററാണ് ജലനിരപ്പ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 2.50 മീറ്ററാണ്. മംഗലപ്പുഴ പോയിന്റില്‍ 0.78 മീറ്ററാണ് ജലനിരപ്പ്. മുന്നറിയിപ്പ് നില 3.30 മീറ്ററാണ്. കാലടിയില്‍ 2.155 മീറ്ററാണ് ജലനിരപ്പ്. ഇവിടെ 5.50 മീറ്ററാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് ജലനിരപ്പ്. മൂന്ന് പോയിന്റുകളിലും ജലനിരപ്പ് കുറയുന്നതായാണ് കാണുന്നത്. മഴയില്ലാത്തതിനാലും ഡാമില്‍ നിന്ന് ഒഴുകിയെത്തിയ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനാലുമാണ് ജലനിരപ്പ് ഉയരാതിരുന്നത്.
ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം 5.30 ന് നേര്യമംഗലം പാലം കടന്നിരിക്കുകയാണ്. എട്ട് മണിയോടെയായിരിക്കും വെള്ളം ഭൂതത്താന്‍കെട്ടിലെത്തുക. ഈ വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തുന്നത് രാത്രി 12 നു ശേഷമായിരിക്കും. വൈകിട്ട് 5.10 മുതല്‍ നാളെ (20/10/21) പുലര്‍ച്ചെ 12.40 വരെ വേലിയേറ്റ സമയമാണ്. ഇതിനു ശേഷം 12.40 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വേലിയിറക്കമായിരിക്കും. അതായത് ഇടുക്കിയില്‍ നിന്നുള്ള വെള്ളം കാലടി, ആലുവ ഭാഗത്ത് ഒഴുകി എത്തുന്ന സമയത്ത് വേലിയിറക്കമായതിനാല്‍ വെള്ളം സുഗമമായി ഒഴുകിപ്പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ശക്തമായ മഴയുണ്ടായാല്‍ ജലനിരപ്പിൽ വ്യത്യാസം വന്നേക്കാമെന്നത് മറക്കരുത്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും ക്യാമ്പുകളിലേക്ക് മാറാനും മടി കാണിക്കരുതെന്നും ജില്ലാ ഭരണകുടം അറിയിച്ചു
മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളികളെ പ്രദേശത്ത് സജ്ജരാക്കി നിർത്തിയിട്ടുള്ളതായി ജില്ലാ ഭരണകുടം അറിയിച്ചിട്ടുണ്ട്. 2018ല്‍ മഹാപ്രളയമുണ്ടായപ്പോള്‍ ആലുവയുടെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു. അതടക്കം പരിഗണിച്ചാണ് ഇപ്പോഴത്തെ സജ്ജീകരണങ്ങൾ.
ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
അതേസമയം മഴ ശക്തമായ സാഹചര്യത്തിൽ മലയോര മേഖലയില്‍ താമസിക്കുന്നവർ മഴ മുന്നറിയിപ്പ് അവസാനിക്കുന്നത് അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. GSI, KSDMA വിദഗ്ധ സംഘങ്ങളുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വാസയോഗ്യമല്ല എന്ന് കണ്ടെത്തിയിട്ടുള്ള വീടുകളില്‍ താമസിക്കുന്നവർ മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ നിര്‍ബന്ധമായും സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications