കാസർഗോഡ് നിന്നും ആശ്വാസവാർത്ത; പുതിയ കൊവിഡ് കേസുകൾ ഇല്ല!! 28 പേർ രോഗമുക്തി നേടി
കാസർഗോഡ്; കൊവിഡിൽ നിന്ന് കാസർഗോഡും മുക്തി നേടുന്നു. ഇന്ന് ജില്ലയിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 17 ദിവസങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ജില്ലയിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്.
ജില്ലിയിൽ നിലവിൽ 10374 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 10126 പേർ ആശുപത്രിയിലും 248 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 61 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്. ഇന്ന് മാത്രം 28 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് തന്നെ ഒരു ആശുപത്രിയിൽ ഇത്രയധികം പേർ രോഗമുക്തി നേടുന്നത് ഇതാദ്യമായിട്ടാണ്.

കേരളത്തിനും ഇന്ന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണ്. സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
ഇന്ന് സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ കൂത്തുപറമ്പ് മൂര്യാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 17ന് ദുബായ്‍യിൽ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് 40കാരനായ ഇദ്ദേഹം നാട്ടിലെത്തിയത്.ഏപ്രില്‍ 10 ന് സ്രവ പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.












Click it and Unblock the Notifications