പുതിയ പാർട്ടി രൂപീകരണമില്ല: എല്‍ജെഡി കേരള ഘടകം ജെഡിഎസില്‍ ലയിച്ചേക്കും
തിരുവനന്തപുരം: ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ നേതൃത്വത്തില്‍ ലോക് താന്ത്രിക് ജനതാ ദള്‍ ലാലു പ്രസാദ് യാവിന്റെ ആർ ജെ ജിയില്‍ ലയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് എല്‍ ജെ ഡി സംസ്ഥാന ഘടകം. ലയനത്തിനില്ലെന്ന കാര്യം എല്‍ ജെ ഡി സംസ്ഥാന നേതൃത്വം ഔദ്യോഗികമായി തന്നെ ശരത് യാദവിനേയും പാർട്ടി സെക്രട്ടറിയേയും അറിയിച്ച് കഴിഞ്ഞു.
ഇതോടെ എല്‍ ജെ ഡിയുടെ ഭാവി നീക്കം എന്ത് എന്നത് സംബന്ധിച്ചും വലിയ ആകാംക്ഷകളാണ് നിലനില്‍ക്കുന്നത്. ഒരു കൂട്ടർ പുതിയ പാർട്ടി രൂപീകരിച്ച് പ്രവർത്തനം തുടരണമെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സാധ്യത ജെ ഡി എസുമായുള്ള ലയനത്തിനാണ്.

എന്ത് തുടർ നിലപാട് സ്വീകരിക്കണം എന്ന കാര്യം ചർച്ച ചെയ്യാന്‍ ഏപ്രില്‍ മൂന്നിന് എല്‍ ജെ ഡി കോഴിക്കോട് അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. മാതൃപാർട്ടിയായ ജെ ഡി എസുമായി ലയിച്ച് മുന്നണിയില്‍ കൂടുതല്‍ വിലപേശല്‍ ശക്തിയായി മാറണമെന്നാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പേരും മുന്നോട്ട് വെക്കുന്ന നിലപാട്. സി പി എമ്മിനും ജെ ഡി എസിനും ഇക്കാര്യത്തില്‍ അനുകുല നിലപാടാണ് നേരത്തെ മുതല്‍ തന്നേയുള്ളത്.

കേരളത്തിലെ ഏറ്റവും പ്രമുഖ ജനതാ വിഭാഗമായിരുന്ന ജനതാദള്‍ എസ് പിളർന്നാണ് 2009 ല്‍ എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ജനതാ ദള്‍ രൂപം കൊള്ളുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഈ പിളർപ്പോടെ മുന്നണി മാറി യുഡിഎഫിലെത്തിയ വീരേന്ദ്രകുമാർ വിഭാഗം നിതീഷ് കുമാർ നേതൃത്വം നല്‍കുന്ന ജെഡിയുവില്‍ ലയിച്ചായിരുന്നു ദീർഘനാള്‍ പ്രവർത്തിച്ചിരുന്നത്.

എന്നാല്‍ അധികം വൈകാതെ ബിഹാർ രാഷ്ട്രീയത്തിലെ സഖ്യസമവാക്യങ്ങള്‍ തകർത്തുകൊണ്ട് നീതിഷ് കുമാർ വീണ്ടും ബിജെപി പാളയത്തിലേക്ക് മടങ്ങിയതോടെ കേരള ഘടകം ജെഡിയു ബന്ധം ഉപേക്ഷിക്കുകയും ശരത് യാദവുമായി ചേർന്ന് ലോക് താന്ത്രിക് ജനതാദൾ രൂപീകരിക്കുകയുമായിരുന്നു. എന്നാല്‍ പാർട്ടി ദേശീയ അധ്യക്ഷനായ ശരത് യാദവ് തന്റെ പാർട്ടിയെ ആർജെഡിയില്‍ ലയിപ്പിച്ചതോടെ കേരള ഘടകം പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു.
Recommended Video

എംവി ശ്രേയാംസ് കുമാർ, വർഗീസ് ജോർജ്, കെപി മോഹനന്‍ എംഎല്‍എ എന്നിവർ ചേർന്നാണ് ഇന്നലെ ദില്ലിയില്‍ അഖിലേന്ത്യാ നേതാവ് ശരദ് യാദവിനെ സന്ദർശിച്ച് ആർ ജെ ഡിയുമായുള്ള ലയനത്തിനില്ലെന്ന് വ്യക്തമാക്കിയത്. ജെ ഡി എസുമായുള്ള ലയന ചർച്ചകള്‍ നേരത്തെ തന്നെ നടന്നിരുന്നെങ്കിലും സംസ്ഥാന പ്രസിഡന്റ് പദവി തങ്ങള്‍ക്ക് കിട്ടണമെന്ന എല്‍ ജെ ഡിയുടെ ആവശ്യം ജെ ഡി എസ് നേതൃത്വം തുടക്കം മുതല്‍ അംഗീകരിച്ചിട്ടില്ല.

ജെ ഡി എസിലെ ആഭ്യന്ത്ര പ്രശ്നങ്ങളും എല്‍ ജെ ഡി ലയനത്തിന് ആക്കം കൂട്ടുന്നുണ്ട്. മന്ത്രി കൃഷ്ണന്‍കുട്ടിയാണ് എല്‍ ജെ ഡിയെ ലയിപ്പിക്കാനുള്ള നീക്കത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നത്. ഏപ്രിൽ 7 മുതൽ 9 വരെയാണ് എറണാകുളത്ത് ജനതാദൾ-എസിന്റെ സംസ്ഥാനതല സംഘടനാ തിരഞ്ഞെടുപ്പ്. എല്‍ ജെ ഡിയുമായുളള ലനയം നടന്നാല്‍ മോഹനന്റെ പിന്തുണയോടെ പാർട്ടി നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കൃഷ്ണന്‍കുട്ടി കണക്ക് കൂട്ടുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications